Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരാണീ കൃഷ്ണവര്‍ണ്ണയായ സുന്ദരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 08:30 pm IST
in Samskriti

യുധാജിത്വഥ സംഗ്രാമാദ്ഗത്വ ളയോദ്ധ്യാം മഹാബല:

മനോരമാം ച പപ്രച്ഛ സുദര്‍ശന ജിഘാംസയാ

സേവകാന്‍ പ്രേഷയാമാസ ക:ഗതേതി മുഹുര്‍ വദന്‍

ശുഭേ ദിനേളഥ ദൗഹിത്രം സ്ഥാപയാമാസ ചാസനേ

വ്യാസന്‍ തുടര്‍ന്നു: യുധാജിത്ത് യുദ്ധം അവസാനിപ്പിച്ച് അയോദ്ധ്യയില്‍ ചെന്നപ്പോള്‍ മനോരമയെവിടെപ്പോയി എന്നന്വേഷിച്ചു. അവരെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ആളയപ്പിച്ചശേഷം സ്വന്തം കൊച്ചു മകനെ അയാള്‍ രാജാവായി വാഴിച്ചു. കിരീടധാരണത്തിനായി സമ്പൂര്‍ണ്ണ കലശങ്ങളും അഥര്‍വ്വവേദധ്വനികളും വസിഷ്ഠമുനിയുടെ കാര്‍മ്മികത്വത്തില്‍ കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു.

അയോദ്ധ്യയിലെ ഒരുത്സവം തന്നെയായിരുന്നു ഈ ചടങ്ങ്. ബ്രാഹ്മണരും സ്തുതിപാഠകരും പാടിയ ഗീതങ്ങളാല്‍ ആകാശം മുഖരിതമായി. യുവരാജാവിനെ വാഴിക്കുന്നതില്‍ ജനത്തിനും അത്യുല്‍സാഹമായിരുന്നു. ഇടയ്‌ക്കെപ്പോഴോ ‘സുദര്‍ശന്‍ എവിടെ’ എന്ന് ചില സാധുക്കള്‍ ചിന്തിച്ചു എന്ന് മാത്രം. മനോരമ പുത്രനെക്കൊണ്ട് എങ്ങു പോയിക്കാണും എന്നവര്‍ സന്ദേഹിച്ചു. യുധാജിത്തിന്റെ കീഴില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനാവാതെ ആ സാധുക്കള്‍ ദുഖിതരായി കഴിഞ്ഞുകൂടി.

കൊച്ചുമകനെ രാജ്യഭാരം എല്‍പ്പിച്ചുവെങ്കിലും ഭരണത്തിനായി തനിക്ക് വേണ്ടപ്പെട്ട ഒരു മന്ത്രിയെ ചുമതലപ്പെടുത്തി യുധാജിത്ത് തന്റെ കൊട്ടാരത്തിലേയ്‌ക്ക് തിരിച്ചുപോയി.

ചിത്രകൂടത്തില്‍ ഒരു താപസന്റെ ആശ്രമത്തില്‍ സുദര്‍ശനന്‍ ഉണ്ടെന്നറിഞ്ഞ യുധാജിത്ത് അവനെ കൊന്നുകളയാന്‍ അങ്ങോട്ടേയ്‌ക്ക് പുറപ്പെട്ടു. ബലന്‍ എന്ന കാട്ടുരാജാവിനെയും കൂട്ടി അയാള്‍ ശൃംഗവേരപുരത്തിന്റെ അധിപതിയായ ദുര്‍ദശന്റെ അടുത്തെത്തി. ശത്രുഭയം തനിക്കിവിടെയും ഉണ്ടെന്നറിഞ്ഞ മനോരമ വിഷണ്ണയായി.’എന്റെ അച്ഛനെകൊന്നതുപോലെ അയാള്‍ എന്റെ പുത്രനെയും കൊല്ലും.

പണ്ട് പാണ്ഡവര്‍ വനവാസം ചെയ്ത കാലത്തുണ്ടായ ഒരു സംഭവം ഞാനും കേട്ടിട്ടുണ്ട്. അവര്‍ അഞ്ചുപേരും ദ്രൗപദിയും ഒരു മുനിയുടെ ആശ്രമത്തിലാണല്ലോ കഴിഞ്ഞിരുന്നത്. ആണുങ്ങള്‍ നായാട്ടിനു പോകുമ്പോള്‍ ദ്രൗപതി ആശ്രമത്തില്‍ കഴിഞ്ഞു. ആ ആശ്രമത്തില്‍ അത്രി, ധൗമ്യന്‍, ഗാലവന്‍, ഗൗതമന്‍, ഭൃഗു, പൈലന്‍, ജാബാലി, കണ്വന്‍, ച്യവനന്‍, യജ്ഞദത്തന്‍, സുമന്തു, അത്രിഹോത്രന്‍, വീതിഹോത്രന്‍, കഹോഡന്‍, വത്സലന്‍, യവക്രി, യജ്ഞകൃത്ത്, രാശാസനന്‍, ക്രതു തുടങ്ങിയ മുനിമാര്‍ വേദപാഠനിരതരായി വാണിരുന്നു.

രൂപവതിയായ ദ്രൗപതി തന്റെ ദാസിയോടൊപ്പം അവിടെ സുഖമായി കഴിഞ്ഞു വന്നു. പകല്‍ സമയത്ത് ‘ശത്രുക്കള്‍ക്ക് പേടിസ്വപ്‌ന’മായ പാണ്ഡവര്‍ കാട്ടില്‍ നായാട്ടുമായി ചുറ്റി നടന്നു. സിന്ധുരാജ്യത്തെ രാജാവ് ജയദ്രഥന്‍ അതുവഴി തന്റെ ഭടന്മാരുമായി പോകുമ്പോള്‍ ആശ്രമത്തിലെ വേദപാഠസ്വരം കേട്ട് ആകൃഷ്ടനായി അങ്ങോട്ട് ചെന്നു.

രണ്ടു ഭൃത്യന്മാരെ കൂട്ടി ആശ്രമത്തിലെത്തിയ അദ്ദേഹം വേദം ചൊല്ലുന്ന മുനിമാരെ കണ്ടു. മുനിമാരെ വന്ദിക്കാനായി അദ്ദേഹം അകത്തുകടന്നപ്പോള്‍ ആശ്രമത്തില്‍ ആരാണ് വന്നിരിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ സ്ത്രീകളും മുനി പത്‌നിമാരും അവിടെയെത്തി. അക്കൂട്ടത്തില്‍ അതിസുന്ദരിയായ ദ്രൗപതിയും ഉണ്ടായിരുന്നു.

‘മറ്റൊരു ലക്ഷ്മീ ദേവിതന്നെയാണിവള്‍’ എന്നു ചിന്തിച്ച് അദ്ദേഹം മുനിമാരോടു ചോദിച്ചു, ‘ആരാണീ കൃഷ്ണവര്‍ണ്ണയായ സുന്ദരി? ആരുടെ ഭാര്യയാണിവള്‍? ആരുടെ പുത്രിയാണ്? മുള്ളുനിറഞ്ഞ കാട്ടിലെ ലവംഗലതപോലെയും രാക്ഷസന്മാരുടെ കൂട്ടത്തില്‍ ഇരിക്കുന്ന രംഭയെപ്പോലെയുമാണിവള്‍.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.