ബെംഗളൂരു: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ 20 നിര്‍ധന യുവതീ യുവാക്കളുടെ വിവാഹം നടത്തി. ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ചടങ്ങ് നടത്തിയത്.
കമ്പനിയുടെ സാമൂഹ്യ സേവന പ്രതിബദ്ധതയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ ദത്തെടുത്ത വടക്കഞ്ചേരി, കിഴക്കഞ്ചേരി, പഞ്ചായത്തുകളിലെ 2500ഓളം ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ തെരഞ്ഞെടുത്തത്.
മൂലങ്കോട് ശ്രീകുറുംബ കല്യാണമണ്ഡപത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ ട്രസ്റ്റ് അംഗങ്ങളായ എ. ആര്‍. കുട്ടി, കേണല്‍ വി. കെ. ബാലന്‍(റിട്ട), മുന്‍ എംപി കെ. ഇ. ഇസ്മയില്‍, എം. ചന്ദ്രന്‍ എംഎല്‍എ, മുന്‍ മന്ത്രി വി. സി. കബീര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത മാധവന്‍, അനിത പോള്‍സണ്‍, ചിന്മയ എഡ്യുക്കേഷണല്‍ ട്രസ്റ്റ് അധ്യക്ഷന്‍ ഡോ. ജി. മുകുന്ദന്‍, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് ശോഭ ലിമിറ്റഡ് വൈസ് ചെയര്‍മാനും എംഡിയുമായ ജെ. സി. ശര്‍മ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
















