പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് അടൂര്‍ മണ്ഡലത്തില്‍. . 206692 വോട്ടര്‍മാരുള്ള അടൂര്‍ നിയോജകമണ്ഡലത്തില്‍ 74.52 ശതമാനം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി.70064 പുരുഷന്മാരും 83969 സ്ത്രീകളുമാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
അടൂര്‍ നിയമസഭ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പറന്തല്‍ നോര്‍ത്ത് ഗവണ്മെന്റെ വെല്‍ഫെയര്‍ എല്‍പി സ്കൂളിലാണ്. 87.06 ശതമാനമാണ് പോളിംഗ്. ചേരിക്കല്‍ ഗവണ്മെന്റ് എസ് വിഎല്പിഎസിലെ (കിഴക്കുഭാഗം) ബൂത്തില്‍ 86.72 ശതമാനമാണ് പോളിംഗ്. കൊടുമണ്‍ പഞ്ചായത്തിലെ മിക്ക ബൂത്തുകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. അങ്ങാടിക്കല്‍ സൗത്ത് എസ്എന്വിഎച്ച്എസിലെ സൗത്ത് ബില്‍ഡിംഗ്സിലെ ബൂത്തില്‍ 83.26 ശതമാനം പേര് വോട്ടുരേഖപ്പെടുത്തി. ഇതേ സ്കൂളിലെ നോര്‍ത്ത് ബില്‍ഡിംഗ്സ് ബൂത്തില്‍ 81.18 ശതമാനവും പോളിംഗുണ്ടായി. കൊടുമണ്‍ ഈസ്റ്റ് എസ്എല്പിഎസിലെ കിഴക്ക് മധ്യഭാഗത്തെ ബൂത്തില്‍ 80.81 ശതമാനമാണ് പോളിംഗ്. ഇടത്തിട്ട ഗവണ്മെന്റ് എല്‍പിഎസില്‍ 80.72 ശതമാനവും പോളിംഗുണ്ടായി. പറക്കോട് ഗവണ്മെന്റ് എല്‍പിഎസില്‍ 81.9 ശതമാനം വോട്ടു രേഖപ്പെടുത്തി.
ഗവണ്മെന്റ് എസ് വിഎല്‍പിഎസ് ചേരിക്കല്‍ (പടിഞ്ഞാറുഭാഗം) – 82.02, ഗവണ്മെന്റ് എല്‍പിഎസ് പന്നിവിഴ – 82.8,, തുവയൂര്‍ ഗവണ്മെന്റ് വെല്‍ഫെയര്‍ യുപി സ്കൂളില്‍ 80.92, മണ്ണടി വിഎച്ച്എസ്എസില്‍ 82.1, വയല ഗവണ്മെന്റ് എല്‍പിഎസ് – 81.78 ശതമാനം എന്നിങ്ങനെ ബൂത്തുകള്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയത്.
പോളിങ് ശതമാനത്തില്‍ രണ്ടാംസ്ഥാനത്ത് കോന്നിയാണ്. കോന്നി മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 73.19 ശതമാനം ആളുകള്‍ വോട്ട് ചെയ്തു. 194721 ആണ് വോട്ടര്‍മാര്‍. ഇതില്‍ 142526 പേര് വോട്ട് ചെയ്തു. നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് അട്ടച്ചാക്കല്‍ ഗവണ്മെന്റ് എല്‍പി സ്കൂള്‍ ബൂത്തിലാണ്. 81.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നീലിപിലാവ് എല്‍പി സ്കൂളില്‍ 80.46 ശതമാനം വോട്ടു രേഖപ്പെടുത്തി. കുന്നിട കിഴക്കുഭാഗം യുപി സ്കൂളിലെ ബൂത്തില്‍ 80.92 ശതമാനം വോട്ടു രേഖപ്പെടുത്തി.
കോന്നിയിലെ ഗിരിവര്‍ഗ കോളനികളിലെ ബൂത്തുകളിലും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 79.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി ് ആവണിപ്പാറ ആംഗന്‍വാടി ഗിരിജന്‍ കോളനിയിലെ ബൂത്ത് മുന്നിലുണ്ട്.
കൊടുമുടി പഞ്ചായത്ത് ട്രൈബല്‍ കമ്യൂണിറ്റി ഹാളിലെ ബൂത്തിലാണ്. 78.41 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ആറന്മുളയില് 70.96 ആണ് പോളിങ് ശതമാനം. 226324 ആണ് ഇവിടെയുള്ളത്. ഇതില്‍ 105703 പുരുഷ വോട്ടര്‍മാരും 120621 സ്ത്രീ വോട്ടര്‍മാരുമാണ്. ഇതില്‍ 74616 പുരുഷന്മാരും 85989 സ്ത്രീകളുമടക്കം 160605 പേരാണ് ആആറന്മുള മണ്ഡലത്തില്‍ വിവിധ ബൂത്തുകളിലാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ആറന്മുള നിയോജകമണ്ഡലത്തില്‍ കിഴക്കനോതറ എന്‍എസ്എസ് കരയോഗം ബൂത്തിലെ പടിഞ്ഞാറുഭാഗം ബൂത്തില്‍ 84.42 ശതമാനം പോളിംഗ്. ആറന്മുള നിയോജകമണ്ഡലത്തില്‍ മുന്നിലെത്തിയത് ഈ ബൂത്താണ്. ഒന്തേക്കാട് എംടിഎല്‍പി സ്കൂള്‍ ബൂത്തില്‍ 80.82 ശതമാനം പോളിംഗുണ്ട്.65 ശതമാനത്തില്‍ താഴെ പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകള്‍ മണ്ഡലത്തില്‍ ഏറെയുണ്ട്. ഗവണ്മെന്റ് മോഡല്‍ എല്‍പിഎസ്, കുമ്പനാട് – 62.04, കുമ്പഴ എംപിവിഎച്ച്എസ്എസ് – 63.48 എന്നിങ്ങനെയാണ് പോളിംഗ്.
റാന്നി നിയോജകണണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 189610 വോട്ടര്‍മാരുള്ള ഇവിടെ 133442 ആളുകളാണ് വോട്ട് ചെയ്തത്. ഇതില്‍ 64702 പുരുഷന്മാരും 68740 സ്ത്രീകളും ഉള്‍പ്പെടുന്നു. മൊത്തം 70.38 ആണ് ഇവിടുത്തെ വോട്ടിങ് ശതമാനം. റാന്നി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കുരുമ്പന്‍മൂഴി ഫാമിലി വെല്‍ഫെയര്‍ സെന്ററിലെ ബൂത്തിലാണ്. 85.62 ശതമാനം പോളിംഗ് കുരുമ്പന്‍മൂഴി ബൂത്തില്‍ രേഖപ്പെടുത്തി. മാടമണ്‍ നോര്‍ത്ത് ഗവണ്മെന്റ് എല്‍പി സ്കൂള്‍ ബൂത്തില്‍ 82.53 ശതമാനമാണ് പോളിംഗ്. തുലാപ്പള്ളി സെന്റ് ജോര്‍ജ് എല്‍പി സ്കൂളിലെ 30- ാം നമ്പര്‍ ബൂത്തിലാണ്. 80.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ പെരുമ്പ്രക്കാട് മാര്‍ത്തോമ്മാ എല്‍പി സ്കൂളില്‍ 65.4, എന്‍എംഎച്ച്എസ് കരിയംപ്ലാവ് – 63.59, എംടിയുപിഎസ് പെരുമ്പെട്ടി – 63.17, എംടിഎല്‍പിഎസ് പുല്ലംപള്ളി – 63.58 ശതമാനം എന്നിവയാണ്.
ഏറ്റവും കുറവ് പോളിങ് ശതമാനം തിരുവല്ല മണ്ഡലത്തിലാണ് 69.29 ശതമാനമാണ് ഇവിടുത്തെ പോളിങ്നില.നിയോജകമണ്ഡലത്തിലെ പുരുഷ വോട്ടര്‍മാരില്‍ 70.21 ശതമാനം ആളുകള്‍ വോട്ട് ചെയ്തപ്പോള്‍ സ്ത്രീവോട്ടര്‍മാരില്‍ 68.46 ശതമാനം പേര് മാത്രമാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 207825 പേരാണ് ഈ മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാര്‍. ഇവരില്‍ 143994 ആളുകള്‍ മാത്രമാണ് പോളിങ് ബൂത്തിലെത്തിയത്. 97952 പുരുഷന്മാരില് 68775 പേര് വോട്ട് ചെയ്തപ്പോള്‍ 109873 സ്ത്രീകളില്‍ 75219 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നിയമസഭ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് കുന്നന്താനം ദേവിവിലാസം സ്കൂളിലെ പടിഞ്ഞാറ്ഭാഗം കെട്ടിടത്തിലെ ബൂത്തിലാണ്. 78.08 പോളിംഗാണ് സ്കൂളില്‍ രേഖപ്പെടുത്തിയത്. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.79 ശതമാനത്തിന്റെ വര്‍ധനയാണ് ബൂത്തിലുള്ളത്. ഏറ്റവും കുറവ് മാന്നാര്‍ എംഎസ്എംയുപി സ്കൂളിലെ കിഴക്ക് ഭാഗം ബൂത്തില്‍ 59.37 ശതമാനം വോട്ടു രേഖപ്പെടുത്തി. പോളിംഗ് നിരക്കില്‍ കഴിഞ്ഞതവണത്തേക്കാള്‍ 9.92 ശതമാനത്തിന്റെ കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: