തലപ്പുഴ : തലപ്പുഴയിലും ബത്തേരിയിലും തിരുനെല്ലിയിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമം അഴിച്ചുവിട്ട സിപിഎം ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്‍ഡിഎയുടെ വന്‍ സ്വീകാര്യതയാണ് പാര്‍ട്ടി അണികളെ ചൊടിപ്പിച്ചത്. പ്രചാരണത്തില്‍ ബത്തേരിയില്‍ ഏറെ മുന്നിലായതും സിപിഎമ്മിന് തലവേദനയായി.
ബീനാച്ചി ഗവ.ഹൈസ്കൂളിന്സമീപം ബിജെപി പ്രവര്‍ത്തകരെ അറുപതോളം വരുന്ന സിപിഎം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ജിഷ്ണു(19), അനില്‍(20), പ്രവീ ണ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം നിയമങ്ങള്‍ പാലിച്ച് ബൂത്ത് കെട്ടാന്‍ ശ്രമിച്ച എന്‍ഡിഎ പ്രവര്‍ത്തകരെ ഞായറാഴ്ച വൈകീട്ട് തന്നെ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വോട്ടെ ടുപ്പ്ദി വസം ബിജെപി പ്ര വര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി ബത്തേരി നിയോ ജകമണ്ഡലം കമ്മിറ്റി പ്രതി ഷേധിച്ചു. ബത്തേരി നഗരസഭാചെയര്‍മാന്‍ സി.കെ.സഹദേവന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം ഗുണ്ടകളാണ് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പാര്‍ട്ടി ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി.മധു ആരോപിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണതയുടെ തെളിവാണിത്. സംഭവത്തിന് ശേഷം കനത്തപോലീസ് കാവലിലാണ് പോളിങ്ങ് തുടര്‍ന്നത്. പരമ്പരാഗതമായി സി.കെ.ജാനുവിന്റെ നിര്‍ദ്ദേശപ്രകാരം വോട്ട് ചെയ്തുവന്ന പനവല്ലിയിലെ ജെആര്‍എസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിന്റെ പേരിലാണ് പനവല്ലിയില്‍ സംഘര്‍ഷമുണ്ടായത്.
തലപ്പുഴ 44ല്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ അഞ്ച് ബിജെപി പ്രവര്‍ത്തകരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകനായ സനോജിന്റെ കടയും സുജീഷിന്റെ കാറും അക്രമികള്‍ അടിച്ചുതകര്‍ത്തു. ഷിഖില്‍, ഷിജില്‍, ഷനോജ്, ശ്രീജേഷ്, പ്രിയേഷ് എന്നിവര്‍ക്കും പരിക്കേറ്റു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലപ്പുഴ44ല്‍ നാളിതുവരെ ശക്തമല്ലാതിരുന്ന ബിജെപിയുടെ പ്രവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പോടുകൂടി ശക്തി പ്രാപിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തങ്ങള്‍ കണക്കുകൂട്ടിയിരുന്ന വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നു. വോട്ടെടുപ്പ് ദിവസം വൈകിട്ടോടെ കുഞ്ഞാപ്പയെന്ന ഷെബീര്‍, ഷംസീര്‍, നിഖില്‍, ഷറഫുദ്ദീന്, അനില്‍കുമാര്‍, ഷംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ക്രിമിനല്‍ സംഘം ഔട്ട് ബൂത്തിലിരുന്നവരേയും ബൂത്ത്ഏജന്റുമാര്ക്ക്നേരെയും അക്രമം അഴിച്ചു വിടുകയിയിരുന്നു. നീയൊക്കെ ബിജെപിക്ക് വോട്ട് ചെയ്യുന്നത് കാണണമെന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം. സമാനമായ രീതിയില്‍ ബത്തേരിയിലും തിരുനെല്ലിയിലും ആക്രമണം നടന്നിരുന്നു. ഈ പ്രദേശത്തെ ബിജെപി അനുഭാവികളുടെ കടകള്‍ തുറക്കാന്‍ സിപിഎമ്മുകാര്‍ ഇന്നലെയും അനുവദിച്ചില്ല. അക്രമികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: