Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീട് നിര്‍മ്മാണത്തില്‍ സംഭവിക്കാവുന്ന പൊതുവായ തെറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 07:55 pm IST
in Samskriti

ഒരു വീട് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനിടയില്‍ നമ്മുടെ ഗൃഹനിര്‍മ്മിതികളില്‍ പലതിലും പൊതുവായ ചില തെറ്റുകള്‍ കടന്നുകൂടാറുണ്ട്.

കിടപ്പുമുറി

വാസ്തുശാസ്ത്രവിധിയനുസരിച്ച് പ്രധാന കിടപ്പുമുറിയുടെ സ്ഥാനം തെക്കുപടിഞ്ഞാറെ മൂലയിലാണ് ചില വീടുകളില്‍ പ്രധാന മുറി ക്രമീകരിച്ചിരിക്കുന്നത് തെക്കും കിഴക്കും കൂടി ചേര്‍ന്ന അഗ്നി കോണിലാണ്. അഗ്നി കോണിലുളള പ്രധാന കിടപ്പുമുറിയില്‍ ശയിക്കുന്ന ദമ്പതികളില്‍ സ്ത്രീയ്‌ക്ക് അസുഖം വിട്ടുമാറില്ല. ആര്‍ത്തവ സംബന്ധമായതും, ആര്‍ത്രൈറ്റിസ് സംബന്ധമായതുമായ അസുഖങ്ങള്‍ (വാതസംബന്ധിയും ആകാം) ആണ് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ കിടപ്പുമുറിയില്‍ തന്നെ ചില പരിഹാരങ്ങള്‍ ചെയ്താല്‍ ഈ ദോഷം ഒരു പരിധിവരെ മാറ്റാവുന്നതാണ്.

പഠനമുറി

ചില വീടുകളില്‍ പഠനമുറി തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം പഠനമുറിക്ക് തെക്ക് പടിഞ്ഞാറ് ഭാഗവും (കന്നിമൂല), വടക്ക് പടിഞ്ഞാറ് ഭാഗവും(വായുമൂല) വര്‍ജ്ജിക്കണമെന്നാണ് ശാസ്ത്രവിധി. എങ്കിലും തെക്ക് പടിഞ്ഞാറെ മൂലയിലെ മുറി വിസ്താരമേറിയതെങ്കില്‍ മേല്‍പറഞ്ഞ ദോഷം പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്‌ക്കാവുന്നതാണ്.

പൂജാമുറി

പൂജാമുറിയ്‌ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറിയ്‌ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. വീട്ടില്‍ ഉത്തമസ്ഥാനത്ത് കണക്ക് ഒപ്പിച്ച് ഐശ്വര്യദായകമായ ഒരു പൂജാമുറി ഒരുക്കുന്നതിന് ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധന്റെ സേവനം നേടുന്നതാണ് നല്ലത്. ഒരു വീട്ടില്‍ പൂജാമുറി ഇല്ല എങ്കില്‍ പോലും യാതൊരു ദോഷവും സംഭവിക്കാറില്ല. എന്നാല്‍ തെറ്റായ സ്ഥാനങ്ങളില്‍ പൂജാമുറി വരിക, പൂജാമുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് വരിക, സ്റ്റെയര്‍കേസിന് അടിയിലായി പൂജാമുറി വരിക എന്നിവയ്‌ക്ക് അടിയന്തര പരിഹാരം ആവശ്യമാണ്. ഒരിക്കല്‍ സ്ഥാപിച്ച വിളക്ക് തെളിയിച്ച് തുടങ്ങിയ പൂജാമുറി ഉത്തമസ്ഥാനത്തേയ്‌ക്ക് മാറ്റുന്നതിനും ശാസ്ത്രവിധി സ്വീകരിക്കേണ്ടതാണ്.

കാര്‍ഷെഡ്

വീടിന്റെ കാര്‍ഷെഡ് ചില വീടുകളില്‍ തെക്ക് കിഴക്ക് (അഗ്നി കോണില്‍) നിര്‍മ്മിച്ചിരിക്കുന്നത് കാണാം. വാഹനം സൂക്ഷിക്കാന്‍ പറ്റിയ ഇടം അല്ലാത്തതിനാല്‍ അല്ല അതിവേഗം അഗ്നിയെ ജ്വലിപ്പിക്കുന്ന പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ നിറച്ച വാഹനങ്ങള്‍ അഗ്നികോണിലെ കാര്‍ഷെഡില്‍ ഇടുന്നത് സുരക്ഷിതമല്ല. അഗ്നിയുമായി ചേര്‍ന്ന് അപായം വരുത്തുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൊല്ലം ജില്ലയിലെ പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത് അഗ്നികോണില്‍ നിര്‍മ്മിച്ചിരുന്ന ഓഫീസ് കെട്ടിടത്തിനാണ്. ഇതില്‍ നിന്ന് അഗ്നികോണ്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം. മാത്രമല്ല കാര്‍ എന്നാല്‍ വാഹനമാണ്. പുരാതന കാലത്ത് സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നത് കുതിര, ആന എന്നീ മൃഗങ്ങള്‍ തെളിയിക്കുന്ന രഥങ്ങള്‍ ആയിരുന്നു. അത്തരം വാഹനങ്ങള്‍ അന്നു വീടിനോട് ചേര്‍ന്ന് അല്ല സൂക്ഷിച്ചിരുന്നത്. വീട് എന്നാല്‍ മനുഷ്യന് സുഖമായി ജീവിക്കുവാനുളളത്. അവിടെ വാഹനം സൂക്ഷിക്കേണ്ടതില്ല എന്ന് പൗരാണികര്‍ കരുതിയിരിക്കും.

ഇപ്പോള്‍ സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് നോക്കിയാല്‍ കാര്‍ഷെഡ് വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. വീടിനോട് ചേര്‍ന്ന കാര്‍ഷെഡ് നിര്‍മ്മാണം ഒഴിവാക്കിയാല്‍ ആയതിനായി ഉപയോഗിക്കേണ്ടി വരുന്ന ഭാരം കൂടിയ ഫില്ലറുകള്‍, ബീമുകള്‍ അവയ്‌ക്കായി ഉപയോഗിച്ച ഭാരം കൂടിയ കമ്പികള്‍, കോണ്‍ക്രീറ്റ് എന്നിവയ്‌ക്ക് ചിലവഴിക്കേണ്ടി വരുന്ന വകയില്‍ ഏകദേശം ഒരുലക്ഷത്തോളം രൂപ ലാഭിക്കാവുന്നതാണ്. അപ്രകാരം ലാഭിച്ച തുകയുടെ പകുതി പോലും ചിലവഴിയ്‌ക്കാതെ വീട്ടില്‍ നിന്ന് അകന്ന് മാറി പുരയിടത്തിലോ, അല്ലെങ്കില്‍ സുരക്ഷിതമായ വീടിനോട് ചേര്‍ന്ന് മറ്റുഭാഗങ്ങളിലോ കാര്‍ഷെഡ് നിര്‍മ്മിക്കാവുന്നതാണ്.

അടുക്കള

അടുക്കളയുടെ സ്ഥാനം സംബന്ധിച്ച് പലരും തെറ്റായി പല കാര്യങ്ങളും പറയുന്നു. തമിഴ്‌നാട്ടില്‍ ലഭ്യമായ തെക്ക് കിഴക്കന്‍ കാറ്റിനെ അഗ്നിയെ ജ്വലിപ്പിയ്‌ക്കുന്നതിന് ഉപയോഗിക്കുന്നതിന് വേണ്ടി പ്രാദേശികമായി വീടിന്റെ തെക്ക് കിഴക്ക് മൂല (അഗ്നി മൂലയില്‍) അടുക്കള സ്ഥാപിച്ചിരുന്നു. തമിഴ്‌നാടുമായി കേരളാ അതിര്‍ത്തിയിലൂടെ കൈമാറി വന്ന ശാസ്ത്രവിധി ആയി മാത്രം അഗ്നിമൂലയിലെ അടുക്കളയെ കണ്ടാല്‍ മതി. അഗ്നിയ്‌ക്ക് പ്രാധാന്യം കല്‍പ്പിക്കാതെ അഗ്നി കോണില്‍ അടുക്കള സ്ഥാപിച്ചാല്‍ വീട്ടിലെ സ്ത്രീകള്‍ വളരെ ശ്രദ്ധയോടെഅടുപ്പിലെ തീയ് പാചകത്തിന് ഉപയോഗിക്കണം. ഉപയോഗശേഷം കൃത്യമായി തീയ് അണയ്‌ക്കാനും ശ്രദ്ധിക്കണം. വാസ്തുശാസ്ത്രം പ്രാദേശികമായ പ്രതേ്യകതകള്‍ കൂടി കണക്കിലെടുത്ത് കൈകാര്യം ചെയ്യപ്പെടേണ്ടതാണ് എന്നതിനാല്‍ കേരളത്തില്‍ അടുക്കളയ്‌ക്ക് പറ്റിയ സ്ഥാനം വീടിന്റെ വടക്ക് കിഴക്ക് ഭാഗവും, കിഴക്ക് ഭാഗവും, വടക്ക് ഭാഗവും, വടക്ക് പടിഞ്ഞാറ് ഭാഗവുമാണ്. നമ്മുടെ നാട്ടില്‍ ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്ന വടക്ക് കിഴക്ക് ഭാഗത്തെ കിണറിന് സമീപത്തായി ഈശാനകോണിലും, വടക്ക് പടിഞ്ഞാറ് വായു കോണിലും അടുക്കള നിര്‍മ്മിച്ചിരിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ സംതൃപ്തരായി കണ്ടുവരുന്നു. മറ്റുഭാഗങ്ങളില്‍ അടുക്കള ഉളള വീടുകളിലെ ഗൃഹനാഥന്‍ ഒരു വാസ്തു വിദഗ്ധനെ സമീപിച്ച് വിധിപ്രകാരം അടുക്കളസ്ഥാനം പുനര്‍നിര്‍ണ്ണയിച്ചാല്‍ വീട്ടില്‍ 50% മാറ്റം ആയി എന്ന് കരുതാവുന്നതാണ്. ചില വീടുകളിലെ അടുക്കള ശാസ്ത്രവിധി പ്രകാരം ആയിരിക്കും. പക്ഷെ ചുറ്റളവിലെ പോരായ്‌മകള്‍ ഗൃഹവാസികളില്‍ മാനസിക പിരിമുറുക്കം ഉളവാക്കുന്നതായി കണ്ടുവരുന്നു. ശരിയായ സ്ഥാനത്ത് അടുക്കള ഒത്ത കണക്കില്‍ നിര്‍മ്മിച്ചു എങ്കില്‍ തന്നെ അടുപ്പ്, അരകല്ല്, പാത്രം കഴുകുന്ന ഭാഗം എന്നിവ ശാസ്ത്രവിധി അനുസരിച്ച് തന്നെയാകണം. അഗ്നിമൂലയിലെ അടുക്കളയില്‍ അടുപ്പ്, പാത്രം കഴുകുന്ന ഭാഗം എന്നിവ തെറ്റായി ക്രമീകരിച്ചിരിക്കുന്നത് ചിലയിടങ്ങളില്‍ കണ്ടുവരുന്നു.

ടോയ്‌ലറ്റ്, സെപ്റ്റിക് ടാങ്ക്

വീടിന്റെ നാല് മൂലകളിലും ടോയ്‌ലറ്റ് വരുന്നത് നല്ലതല്ല. പുരയിടത്തിന്റെ നാല് കോണുകള്‍ ടോയ്‌ലറ്റിനായി ഉപയോഗിക്കരുത്. കോണുകള്‍ നാലും ശുദ്ധിയായി സൂക്ഷിക്കേണ്ടതിനാലാണ് ശാസ്ത്രം ഇപ്രകാരം പറയുന്നത്. ടോയ്‌ലറ്റ് വരാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ഒന്നുംതന്നെ സെപ്റ്റിക് ടാങ്കും വരാന്‍ പാടില്ല. കന്നിമൂലയിലും, അഗ്‌നികോണിലും, ഈശാനകോണിലും , വായുകോണിലും നിര്‍മ്മിച്ചിരിക്കുന്ന ടോയ്‌ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ ശാസ്ത്രവിധി അനുസരിച്ച് മാറ്റിസ്ഥാപിക്കേണ്ടതാണ്. വീടിനുളളിലെ ടോയ്‌ലറ്റ് അശാസ്ത്രീയമാണ്. ടോയ്‌ലറ്റില്‍ നിന്ന് അണുക്കള്‍ വീടിനുളളിലേയ്‌ക്ക് വ്യാപിക്കാന്‍ ഇടയാകും. അതു തടയുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ അത്തരം ടോയ്‌ലറ്റുളള വീടുകളില്‍ ചെയ്യേണ്ടതാണ്.

മനുഷ്യന്റെ ആത്മീയവും ഭൗതികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ എല്ലാം തന്നെ വാസ്തു ശാസ്ത്രവിധി അനുസരിച്ച് ആകുന്നത് ഐശ്വര്യദായകമാണ്. ഉദാഹരണം മനുഷ്യാലയം, ക്ഷേത്രം, പൂന്തോട്ടം, തടാകം, കിണര്‍, ജലാശയങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ചിരകാലം നിലനില്‍ക്കേണ്ട ഹര്‍മ്മ്യങ്ങള്‍, ലൗകിക ആവശ്യങ്ങള്‍ക്കുളള ആലയങ്ങള്‍ തുടങ്ങിയവ എല്ലാം ഹര്‍മ്മ്യവസ്തുവിലും, വാഹനങ്ങള്‍ പോലുളളവ യാനവാസ്തുവിലും, ഇരിപ്പിടങ്ങള്‍, പീഠങ്ങള്‍ എന്നിവ ശയനവാസ്തുവിലും ഉള്‍പ്പെടുന്നു. ആയതിനാല്‍ മുകളില്‍പ്പറഞ്ഞ ഏതൊരു നിര്‍മ്മിയ്‌ക്കും ഒരു വാസ്തു വിദഗ്‌ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ സ്വികരിക്കുന്നതാണ് നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.