ന്യൂദല്‍ഹി: ജെഎന്‍യു സര്‍വകലാശാലയില്‍ അഫ്‌സല്‍ അനുസ്മരണ പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് സെന്‍ട്രല്‍ ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ലബോറട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.
ഗുജറാത്തിലെ ഗാന്ധി നഗറിലുള്ള ദേശീയ ലബോറട്ടറിയാണ് ഇന്ത്യാ വിരുദ്ധവും അഫ്സല്‍ ഗുരുവിനെ പിന്തുണച്ചുമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു എന്ന്‍ സ്ഥിരീകരിച്ചത്. നാല് വീഡിയോകള്‍ ആണ് പ്രധാനമായും പരിശോധിച്ചത്. സംഭവത്തെ തുടര്‍ന്ന്‍ ദല്‍ഹി പോലീസ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാർ, വിദ്യാര്‍ഥി നേതാക്കളായ ഉമർ ഖാലിദ്, അനിർഭാൻ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു
കഴിഞ്ഞ ആഴ്‌ച്ച ഇതേ വിഷയത്തില്‍ കനയ്യ കുമാർ, ഉമർ ഖാലിദ് , അനിർഭാൻ ഭട്ടാചാര്യ തുടങ്ങി എല്ലാവർക്കുമെതിരെ ജെഎൻയു സർവകലാശാല നടപ്പാക്കിയ അച്ചടക്ക നടപടികൾ ദൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
















