ഗയ: വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ ഒളിവിലായിരുന്ന ബിഹാര്‍ ജെഡിയു മുന്‍ നേതാവ് മനോരമ ദേവി കോടതിയില്‍ കീഴടങ്ങി. ഇവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യം സൂക്ഷിച്ചുവെന്നതിനു പുറമെ വീട്ടുജോലിക്ക് കുട്ടിയെ നിര്‍ത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗയയില്‍ തന്റെ കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനെടെ യുവാവിനെ വെടിവച്ചു കൊന്നകേസിലെ പ്രതി റോക്കി യാദവിന്റെ അമ്മയാണ് മനോരമ ദേവി. റോക്കിക്കായി ഇവരുടെ വസതിയില്‍ തിരച്ചില്‍ നടത്തുന്നതിടെയാണ് പോലീസ് ഇവരുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്.
മദ്യനിരോധനം നടപ്പാക്കിയിട്ടുള്ള ബീഹാറില്‍ നിയമസംഭാം തന്നെ നിയമം ലംഘിച്ചത് വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് മനോരമ ദേവി ഒളിവില്‍ പോയത്.
















