പത്തനാപുരം: പണം കൊടുത്ത് എങ്ങനെ വോട്ട് വിലയ്‌ക്കു വാങ്ങാം എന്ന പ്രവര്‍ത്തനമാണ് ഇടതുമുന്നണി മണ്ഡലത്തില്‍ ഞയറാഴ്ച പകലും രാത്രിയുമായി നടത്തിയത്.
ഏരിയാ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്രാഞ്ചും കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും കൈകോര്‍ത്ത് ഉറക്കം കളഞ്ഞായിരുന്നു പ്രവര്‍ത്തനം.
അധികം സഖാക്കളെ അറിയിക്കാതെ പ്രധാനപ്പെട്ട സഖാക്കളാണ് പണവുമായി കോളനികളും ആദിവാസി ഊരുകളിലും കയറിയിറങ്ങിയത്. സാധാരണ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തനം. ഒരു വോട്ടിന് ആയിരം രൂപയായിരുന്നു കൊടുക്കാന്‍ തീരുമാനിച്ചതെങ്ങിലും വഴങ്ങാത്തവര്‍ക്ക് അയ്യായിരം രൂപ നല്‍കിയാണ് ഇടതു മുന്നണി വോട്ടുറപ്പിച്ചത്. പണം എത്തിച്ചുനല്‍കേണ്ട ചുമതല മാത്രമേ കേരള കോണ്‍ഗ്രസ് ബിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തങ്ങള്‍ കൊടുത്ത ലക്ഷക്കണക്കിന് രൂപ സഖാക്കള്‍ തന്നെ തട്ടിയെടുക്കുന്നുണ്ടോ എന്നറിയാന്‍ കേരള കോണ്‍ഗ്രസ് (ബി) പ്രത്യേക നീരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു എന്നാണ് അറിയുന്നത്.
പാത്തും പതുങ്ങിയും പാവപ്പെട്ടവരുടെ വീടുകളില്‍ എത്തി നിശബ്ദ പ്രചരണദിനം പണം കൊടുത്ത് വിലയ്‌ക്ക് വാങ്ങാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഇടതുമുന്നണി. മണ്ഡലത്തില്‍ കാര്യമായ നിരീക്ഷണം നടത്താതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടി നെതിരെ പ്രതിഷേധം ശക്തമാണ്. പണം വാങ്ങിയവര്‍ ആരും അത് തുറന്നു പറയുകയുമില്ല എന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുന്നുണ്ട്. ഗണേഷ് കുമാറിന്റെ പ്രചരണത്തിന് നടന്‍ മോഹന്‍ലാല്‍ എത്തിയത് വലിയ തുക വാങ്ങിയിട്ടാണ് എന്നാണ് പത്തനാപുരത്തെ ഇപ്പോഴത്തെ സംസാരം. ബിജെപിയുടെ ശക്തമായ മുന്നേറ്റത്തില്‍ ഭയന്ന് വിറളിപൂണ്ട് നടക്കുകയാണ് ഇടതുവലതു മുന്നണികള്‍.
















