ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാര്‍ മൂന്നു മാസം കൊണ്ട് പരസ്യങ്ങള്‍ക്ക് മാത്രമായി ചെലവഴിച്ചത് 15 കോടി രൂപ. ഫെബ്രുവരി 10 മുതല്‍ മേയ് 11 വരെ 91 ദിവസം കൊണ്ട് ചെലവഴിച്ച കണക്കാണിത്. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കാനായാണ് കേജ്രിവാള് സര്‍ക്കാര്‍ പണം ചെലവഴിച്ചത്. തമിഴ്നാട്, കര്‍ണാടക, ഒഡീഷ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
പരസ്യത്തിന്റെ പേരില്‍ പണം ധൂര്‍ത്തടിച്ച സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. പെന്ഷന് നല്‍കാനും നാടും നഗരവും വൃത്തിയാക്കുന്നവര്‍ക്കും ശമ്പളം നല്കാന് പണമില്ലെന്ന് പറയുന്ന ദല്‍ഹി സര്‍ക്കാര്‍ ഖ്യാതി നേടുന്നതിനായി ഇത്രയധികം പണം ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: