തിരുവല്ല: തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിവിധ ഇടങ്ങളിലേക്കുള്ള 30 ഓളം സര്‍വീസുകള്‍ മുടങ്ങി. ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വ്വീസുകള്‍ ഇല്ലാതായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഏറെ വലഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള 78 ഷെഡ്യൂളുകളി ല്‍ അമ്പതെണ്ണം നടത്താന്‍ മാത്രമേ കെഎസ്ആര്‍ടിസിക്ക് ആയുള്ളു. വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന ബഹുഭൂരിപക്ഷം സ്വകാര്യ ബസ്സുകളും ഇന്നലെ സര്‍വ്വീസ് മുടക്കിയത് യാത്രക്കാരെ വലച്ചു. സര്‍ക്കാര്‍ ബസ്സ്സര്വ്വീസുകളെ കൂടുതല്‍ ആശ്രയിക്കുന്ന തിരുവല്ല-ആലപ്പുഴ റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ വലഞ്ഞത്. മല്ലപ്പള്ളി,പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിട ങ്ങളിലേക്കുള്ള പതിവ് സര്‍വ്വീസുകള്‍ ഇന്നലെ മുടങ്ങി,മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും വാഹനങ്ങള്‍ കിട്ടാത്തത് ചോദ്യം ചെയ്ത യാത്രക്കാരുമായി ഉ ദ്യോ ഗസ്ഥര്‍ വാ േക്ക റ്റ മു ണ്ടാ യി.
സ്വ കാര്യ സ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. വോട്ട് ചെയ്ത് തിരികെ സ്ഥാപനങ്ങളില്‍ എത്തേണ്ട ആളുകള്‍ ഇതുമൂലം ഏറെ കഷ്ടപ്പെട്ടു. ഉച്ചകഴിഞ്ഞ് വോട്ട് ചെയ്യാനായി സ്ഥാപനങ്ങളില്‍നിന്നും പോയ നിരവധി ആളുകള്‍ക്ക് ബസുകള്‍ കൃത്യസമയത്ത് കിട്ടാഞ്ഞതിനാല്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഇന്നലെ സര്‍വ്വീസ് നടത്തിയ ബസ്സുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.എന്നാല്‍ ജീവനക്കാര്‍ക്ക് വേട്ട് ചെയ്ത് വരാന്‍ രണ്ട് മണിക്കൂര്‍ അനുവധിച്ച് ക്രമീകരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.തിരുവല്ല റെയില്‍ വേസ്റ്റേഷനിലും ഇന്നലെ തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: