മാനന്തവാടി : മാനന്തവാടിമണ്ഡലത്തില് വോട്ട്രേഖപെടുത്തിയത് ആറ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കെ.ജാനു, മാനന്തവാടി മണ്ഡലം എന്‍ഡിഎസ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.ആര്.കേളു എന്നീ മൂന്ന്പേര്‍ തിരുനെല്ലി പഞ്ചായത്തിലുള്ളവരാണ്. ബത്തേരിമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കെ.ജാനു 30ാംനമ്പര്‍ ബൂത്തായ പനവല്ലി ജിഎല്‍പി സ്കൂളില്‍ രാവിലെ 7.15 ഓടെ വോട്ട് രേഖപെടുത്തി. എട്ട് മണിയോടെ മാനന്തവാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ 35ാംനമ്പര്‍ ബൂത്തായ ജിഎച്ച്എസ്എസ്കാട്ടിക്കുളത്തും വോട്ട് രേഖപെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.ആര്.കേളുവാണ് ഏറ്റവും ആദ്യം വോട്ട് രേഖപെടുത്തിയത്. ഏഴ്മണിക്കാണ് വോട്ടിംഗ് ആരംഭിക്കുന്നതെങ്കിലും രാവിലെ 6.15നുതന്നെ കേളു വോട്ട് ചെയ്യാനെത്തിയിരുന്നു. 34ാം നമ്പര്‍ ബൂത്തായ എടയൂര്‍ക്കുന്ന് ജിഎല്‍പി സ്കൂളിലാണ് കേളു വോട്ട് രേഖപെടുത്തിയത്. മന്ത്രി ജയലക്ഷ്മി 8.15ഓടെ ഏഴാം നമ്പര്‍ ബൂത്തായ എടത്തന ട്രൈബല്‍ ഹയര്‍സെക്കണ്ടറിസ്കൂളിലും ബത്തേരിമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐ. സി.ബാലകൃഷ്ണന് 9.30ഓടെ 10ാംനമ്പര്‍ ബൂത്തായ വാളാട് എഎല്‍പി സ്കൂളിലും വോട്ട്രേഖപെടുത്തി. തിരൂര്മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.മമ്മൂട്ടി രാവിലെ ഏഴ്മണിയോടെ കെല്ലൂ ര്‍ ജിഎല്പിസ്കൂളിലും വോട്ട് രേഖപെടുത്തി. മാനന്തവാടി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ജോസ് പൊരുന്നേടം മാനന്തവാടി ജിയുപി സ്കൂളില്‍ വോട്ട് രേഖപെടുത്തി ഓര്മ്മമരവും അനുമോദന പത്രവും സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: