കല്‍പ്പറ്റ : വോട്ടുചെയ്ത് കൈകളില്‍ മരത്തൈകളും ചുണ്ടില്‍ പുഞ്ചിരിയുമായി അവര്‍ പോളിംഗ് ബൂത്തുകളില്‍നിന്ന് മടങ്ങി. വോട്ടര്‍മാരെ ബോധവത്കരിക്കാനുള്ള സ്വീപ് പരിപാടിയുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിന് വയനാട് ജില്ലയില്‍ നടപ്പിലാക്കിയ ‘ഓര്‍മമരം’ പദ്ധതിയെ വോട്ടര്‍മാര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍തന്നെ ആദ്യപരീക്ഷണമെന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ നല്കുന്ന നൂതനമായ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയത്.
‘ഓര്‍മമരം’ പദ്ധതിയുടെ ഭാഗമായി 71,500 ഓളം തൈകളാണ് ജില്ലയില്‍ ഇന്നലെ വിതരണം ചെയ്തത്. ജില്ലയിലെ 47 ബൂത്തുകളില്‍ ഓര്‍മ്മമരം നല്കി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 47 പോളിങ് ബൂത്തുകളില്‍ എല്ലാ വോട്ടര്‍മാര്‍ക്കും ഓര്‍മ്മമരം നല്കി. ചില പോളിങ് ബൂത്തുകളില്‍ ടോക്കണ്‍ നല്കി. ഇവിടങ്ങളില്‍ പരിസ്ഥിതിദിനത്തില്‍ തൈകള്‍ വിതരണം ചെയ്യുക. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കും 75വയസ്സിന്മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഓര്‍മ്മമരം നല്‍കുക. ചില ബൂത്തുകളില്‍ ആദ്യം വോട്ട്ചെയ്യുന്ന അഞ്ച്പേര്‍ക്കും ഓര്‍മ്മമരം നല്‍കിയിട്ടുണ്ട്. മാവ്, റംബുട്ടാന്, പേര, നെല്ലി, ലിച്ചി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് ഇന്നലെ വിതരണം ചെയ്തത്.
അമ്പലവയല്‍ ആര്‍എആര്‍ എസ്, വനംവകുപ്പ് എന്നിവയാണ് തൈകള്‍ ഒരുക്കിയത്. തൈവിതരണത്തിനായി ബൂത്തുകളില്‍ എന്‍എസ്എസ്, എസ്പിസി വളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു. പോളിംഗ്ഉദ്യോഗസ്ഥര്ക്ക് പരിശീലനവേളയില്‍ത്തന്നെ തൈകള്നല്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: