ബത്തേരി : ബീനാച്ചി ഗവ.ഹൈസ്കൂളിന് സമീപം ബിജെപി പ്രവര്‍ത്തകരെ അറുപതോളം വരുന്ന സിപിഎം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ജിഷ്ണു(19),അനില്‍(20), പ്രവീണ്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം നിയമങ്ങള്‍ പാലിച്ച് ബൂത്ത് കെട്ടാന്‍ ശ്രമിച്ച എന്‍ഡിഎ പ്രവര്‍ത്തകരെ ഞായറാഴ്ച വൈകീട്ട് തന്നെ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് രാവിലെ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബത്തേരി നഗരസഭാചെയര്‍മാന്‍ സി.കെ. സഹദേവന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം ഗുണ്ടകളാണ് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പാര്‍ട്ടി ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി.മധു ആരോപിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണതയുടെ തെളിവാണിത്. സംഭവത്തിന് ശേഷം കനത്തപോലീസ് കാവലിലാണ് പോളിങ്ങ് തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: