Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തിരക്കൊഴിയാതെ ജനങ്ങള്‍ക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 04:21 pm IST
in Kozhikode

കോഴിക്കോട്: രണ്ടു മാസത്തിലധികം നീണ്ടു നിന്ന പ്രചരണ പരിപാടികളുടെ അവസനലാപ്പില്‍ തങ്ങളുടെ രാഷ്‌ട്രീയ ജീവിതത്തില്‍ പിറവിയെടുത്ത സുഹൃത്ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഒരിക്കല്‍ക്കൂടി ദൃഢപ്പെടുത്തുകയായിരുന്നു ഇന്നലെ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി.ശ്രീശന്‍. രണ്ടു മാസത്തെ ചിട്ടയായ കഠിന പ്രയത്‌നവും ദേശീയ തലത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും കേരളത്തില്‍ എന്‍ഡിഎ മുന്നോട്ടു വെച്ച വീക്ഷണങ്ങളും സമൂഹം സര്‍വാത്മനാ സ്വീകരിച്ചതിനാല്‍ ഫലം തങ്ങള്‍ക്കനുകൂലമാകുമെന്ന ഉറപ്പിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ ഇന്നലെ സുഹൃദ്ബന്ധങ്ങള്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാണ് ശ്രമിച്ചത്. ഇന്നലെ നടന്ന നിശബ്ദ പ്രചരണത്തില്‍ തന്റെ പരമാവധി ബന്ധങ്ങള്‍ പുതുക്കുകയായിരുന്നു അദ്ദേഹം.

വിവിധ സാംസ്‌കാരിക ആചാര്യന്മാര്‍, ആത്മീയാചാര്യന്മാര്‍, ഉന്നത വ്യക്തിത്വങ്ങള്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, രാഷ്‌ട്രീയ ചിന്തകര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നു വേണ്ട സകലതുറകളിലുമുള്ള ആളുകളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. അവസാന നിമിഷം വരെ പാര്‍ട്ടിയുടെ വിജയത്തിനായി ഇതെന്റെ കര്‍ത്തവ്യമാണെന്ന ഉത്തമ ബോദ്യത്തോടെ കര്‍മ്മപഥത്തില്‍ വിഹരിച്ച പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തിനു മുന്നില്‍ വിജയം വഴിമാറില്ലെന്ന് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച നേതൃത്വവും പറയുന്നു.

നിശബ്ദ പ്രചരണ ദിവസമായിട്ടും എന്‍ഡിഎ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കുറ്റിയില്‍ സതീഷിന് ഇന്നലെയും വിശ്രമമുണ്ടായിരുന്നില്ല. പതിവില്‍ കവിഞ്ഞ തിരക്കിലായിരുന്നു ഇന്നലെ അദ്ദേഹം. പരമാവധി വോട്ടര്‍മാരെ നേരിട്ട്കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പരിശ്രമം. മണ്ഡലത്തിലെ വിവിധ കോളനികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ വോട്ടഭ്യര്‍ത്ഥിക്കല്‍. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കവും നടത്തി.

എന്‍ഡിഎ ബേപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു രാവിലെ ക്ഷേത്രദര്‍ശനം നടത്തിയാണ് ഇന്നലെ പ്രചരണം തുടങ്ങിയത്. മണ്ഡലത്തിലെ വിവിധ കോളനികളില്‍ സന്ദര്‍ശിച്ച അദ്ദേഹം പ്രമുഖ വ്യക്തികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. മണ്ണൂരിലെ മരണവീട്ടിലും അദ്ദേഹം ഇന്നലെ എത്തി.

എന്‍ഡിഎ എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി.വി. രാജന് ഇന്നലെയും തിരക്കൊഴിയാത്ത ദിവസമായിരുന്നു. ബന്ധുഗൃഹങ്ങളിലും കക്കോടി മുക്കലെ കല്യാണവീട്ടിലും അദ്ദേഹം ഇന്നലെയെത്തി. പെരുമ്പൊയില്‍, കൊളത്തൂര്‍ എന്നിവിടങ്ങളിലെ മരണവീടുകളും സന്ദര്‍ശിച്ചു. പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. കിഷന്‍ചന്ദിനെ ആശുപത്രിയിലെത്തി അദ്ദേഹം സന്ദര്‍ശിച്ചു. കിഷന്‍ചന്ദിന്റെ കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

നന്മണ്ട പുനാറകോട്ടുമ്മല്‍, കാഞ്ഞകുളം കോളനി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും സാമുദായിക നേതാക്കളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കെ. സഹദേവന്‍, ദേവദാസന്‍, പി. ശോഭീന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

അവസാന ദിവസവും ജനഹൃദയങ്ങളിലേക്കിറങ്ങി കൊയിലാണ്ടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.രജിനേഷ് ബാബു. നിശബ്ദ പ്രവര്‍ത്തന ദിവസം വിവാഹ വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. വോട്ടര്‍മാരെ നേരില്‍ കണ്ട് വേട്ടഭ്യര്‍ത്ഥിക്കുക എന്ന രീതിയാണ് അദ്ദേഹം തുടക്കം മുതല്‍ പിന്തുടര്‍ന്നത്.

കഴിഞ്ഞ ദിവസം പ്രവര്‍ത്തനത്തിനിടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീടും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു.

വടകര മണ്ഡലം എന്‍ഡിഎസ്ഥാനാര്‍ത്ഥി അഡ്വ.എം.രാജേഷ് കുമാര്‍ നിശബ്ദ പ്രചാരണ ദിവസവും തിരക്കിട്ടപര്യടനത്തിലായിരുന്നു. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. കാണാന്‍ വിട്ടുപോയ ആളുകളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാവിലെ സിദ്ധാശ്രമം ഹൗസിഗ് കോളനിയും സന്ദര്‍ശിച്ചു. വടകരയിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു . മണ്ഡലങ്ങളിലെ മിക്ക ബൂത്തുകളിലും എത്തി പ്രവര്‍ത്തകരെ കണ്ടു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

നാദാപുരം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ തൊട്ടില്‍പ്പാലം ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തി. രാവിലെ വളയം ശ്രീ ചെക്കൊറ്റ ഭഗവതി ക്ഷേത്രദര്‍ശനം നടത്തിയാണ് ഭക്തജനങ്ങളുടെ വോട്ട് അഭ്യര്‍ത്തിച്ചായി സന്ദര്‍ശനത്തിന്റെ തുടക്കം .ഉച്ചയോടെ കാവിലുംപാറ അംബേദ്ക്കര്‍ കോളനിയില്‍ എത്തി വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു .തുടര്‍ന്ന് തൊട്ടില്‍പ്പലം മൂന്നാംകൈ ആദിവാസി കോളനിയില്‍

എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരമാണ് ലഭിച്ചത് .നിശബ്ദ്ദ പ്രചരണത്തിന്റെ അവസാനദിനമായ ഇന്നലെ മിക്ക പഞ്ചായത്തുകളിലും സന്ദര്‍ശനം നടത്തി

കെ.ടി.കെ. ചന്ദ്രന്‍ , ബിഡിജെഎസ് സംസ്ഥാന സമതി അംഗം ബാബു പൂതംപാറ സുരേഷ് പൂത്തറ ,നിത്യാനന്ദന്‍ ,പ്രവീണ്‍ കുമാര്‍ ,വിഷ്ണു എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു .

തിരുവമ്പാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാല്‍ ഇന്നലെ പതിവില്‍ കവിഞ്ഞ തിരക്കിലായിരുന്നു. ക്ഷേത്ര ദര്‍ശനം, കുടുംബയോഗങ്ങള്‍, വിവാഹം, കോളനികളില്‍ സന്ദര്‍ശനം തുടങ്ങി വിവിധ പരിപാടികളാണ് ഗിരി പാമ്പനാലിനെ ഇന്നലെ പതിവില്‍ കവിഞ്ഞ തിരക്കിലാക്കിയത്.രാവിലെ വീടിനടുത്തുള്ള മെക്കാവ് മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറം തോട്ടില്‍ കുടുംബയോഗം, ക്ഷേത്ര ദര്‍ശനം, കരിംകുറ്റി പൊയിലില്‍ കുടുംബയോഗം, തുടര്‍ന്ന് മുക്കം നഗരസഭയിലെ അഗസ്ത്യന്‍മൂഴി, പെരുമ്പടപ്പില്‍ എന്നിവിടങ്ങളിലും കുടുംബയോഗങ്ങള്‍. അതിനിടെ ഈങ്ങാപ്പുഴയില്‍ ഒരു വിവാഹത്തിലും പങ്കെടുത്തു.

പുതുപ്പാടി പഞ്ചായത്തില്‍ ഒരു കുടുംബയോഗത്തില്‍ പങ്കെടുത്ത ശേഷം ഗിരി പാമ്പനാല്‍ മുക്കം മണാശേരിയിലെ കുന്നത്ത് തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ നവാഹ സത്രത്തിലും പങ്കെടുത്തു. കല്ലുരുട്ടി മാടച്ചാല്‍ മുത്തപ്പന്‍കാവിലും ദര്‍ശനം നടത്തി.ഉച്ച കഴിഞ്ഞുള്ള സമയം കാരശേരി പഞ്ചായത്തിലെ പട്ടികജാതി കോളനികളും പാറത്തോട് ആദിവാസി കോളനിയും സന്ദര്‍ശിച്ചു മധു മൈക്കാവ്, റനീഷ് വി റാം, പി.പ്രേമന്‍, ഭാസി തിരുവമ്പാടി എന്നിവര്‍ വിവിധ പരിപാടികളില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.