മുക്കം: നാളികേരത്തിന് വിലയില്ലങ്കിലെന്താ വലിപ്പമുണ്ടല്ലോ! ഒന്നര കിലോഗ്രാം തൂക്കമുള്ള നാളികേരം കൗതുകമാവുന്നു. നെല്ലിക്കാപറമ്പ് ആദം പടിയില്‍ അര്‍ഷാദിന്റെ കടയില്‍ കറുത്തപറമ്പിലെ കര്‍ഷകന്‍ അസ്ലം വില്പനക്കായെത്തിച്ച പൊതിച്ച തേങ്ങക്കാണ് ഒന്നര കിലോഗ്രാം ഭാരമുള്ളത്. ഒരു കുലയില്‍ നിന്ന് ലഭിച്ച ഏഴ് തേങ്ങകള്‍ക്കും അസാമാന്യ വലിപ്പമാണ്. എല്ലാം കൂടി പത്ത് കിലോയോളം തൂക്കം വരും. നിലവില്‍ ഒരു പൊതിച്ച തേങ്ങക്ക് ശരാശരി 350 ഗ്രാം തൂക്കമാണ് ഉണ്ടാവുക. ഇതിന്റെ നാലിരട്ടിയോളം തൂക്കവും വലിപ്പവുമാണ് അസ്ലമിന്റെ കൃഷിയിടത്തില്‍ നിന്ന് വിളവെടുത്ത തേങ്ങക്ക്. ഭീമന്‍ തേങ്ങകള്‍ കാണുന്നതിനായി നിരവധി പേര്‍ അര്‍ഷാദിന്റെ കടയിലെത്തുന്നുണ്ട്.
















