കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം പ്രവര്‍ത്തകസമിതി യോഗത്തില്‍ മന്ത്രി മുനീര്‍ പങ്കെടുത്തത് വിവാദമാകുന്നു. ഇന്നലെ വൈകീട്ട് നടന്ന യോഗത്തിലാണ് കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. മുനീര്‍ പങ്കെടുത്തത്. യോഗം ഡയറക്ടറും എഐസിസി മെമ്പറുമായി പി.വി. ഗംഗാധരനൊപ്പമാണ് മുനീര്‍ യോഗത്തിനെത്തിയത്. പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനീര്‍ വോട്ടഭ്യര്‍ത്ഥിച്ച് സംസാരിക്കുകയും ചെയ്തു. പ്രവര്‍ത്തകസമിതി യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെമാത്രം ക്ഷണിച്ച് വരുത്തി സംസാരിക്കാന്‍ അവസരം നല്‍കിയതില്‍ പ്രതിഷേധമുയര്‍ന്നു. കോണ്‍ഗ്രസുകാരായ ചില അംഗങ്ങളുടെ നേതൃത്വത്തിലാണ് മുനീറിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയത്. ക്ഷേത്രോത്സവത്തിന്റെ സോവനീര്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പ്രകാശനം ചെയ്തത് നേരത്തെ വിവാദമായിരുന്നു. ഡയറക്ടര്‍ബോര്‍ഡിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രയോഗത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നതില്‍ ഭക്തജനങ്ങള്‍ പ്രതിഷേധമുയര്‍ത്തി.
















