ന്യൂദൽഹി: ഉസ്ബെക്കിസ്ഥാൻ യുവതിയെ പീഡനത്തിനിരയാക്കി ശേഷം നിർബന്ധിത വേശ്യ വൃത്തിയിലേർപ്പെടാൻ പ്രേരിപ്പിച്ചതായി പരാതി. 23കാരിയായ ഉസ്ബെക്കിസ്ഥാൻ യുവതിയെ ഭാരത ദമ്പതികൾ വേശ്യ വൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിക്കുകയായിരുന്നു.
രണ്ട് മാസങ്ങൾക്കു മുൻപാണ് യുവതി ഫെയ്സ്ബുക്ക് വഴി ഇന്ത്യക്കാരനായ അൽത്താഫിനെ പരിചയപ്പെട്ടത്. തുടർന്ന് യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും അൽത്താഫ് വാഗ്ദാനം നൽകി. എന്നാൽ അൽത്താഫ് വിവാഹിതനാണെന്ന വിവരം യുവതിയോട് മറച്ചുവച്ചിരുന്നു. കഴിഞ്ഞ മെയ് 7ന് ഉസ്ബെക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ യുവതിയെ അൽതാഫ് നഗരത്തിലെ ഹോട്ടലിൽ പാർപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഉടൻ തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് അൽതാഫ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു.
തുടർന്ന് അൽതാഫ് ഭാര്യ അജ്ഞലിയെ യുവതി താമസിച്ചിരുന്ന ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. പിന്നീട് ദമ്പതികൾ യുവതിയുടെ പാസ്പോർട്ട്, പണം, വിസ തുടങ്ങിയവ പിടിച്ച് വാങ്ങുകയും മറ്റുള്ളവരുമായി വേശ്യവൃത്തിയിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് സമ്മതിക്കാതെ വന്നപ്പോൾ യുവതിയെ ദമ്പതികൾ ക്രൂരമായി മർദ്ധനത്തിനിരയാക്കുകയും ചെയ്തു. ഇതിനിടയിൽ യുവതി ഇവരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങി മറ്റ് ഉസ്ബെക്കിസ്ഥാൻ സ്വദേശികളുടെ സഹായത്തോടെ വിവരങ്ങൾ പോലീസിന് കൈമാറുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അഞ്ജലിയെ അറസ്റ്റ് ചെയ്തു. എന്നാൽ ഒളിവിൽ പോയ ഇവരുടെ ഭർത്താവ് അൽതാഫിനെ പോലീസിന് കണ്ടെത്താൻ സധിച്ചില്ല. ഐപിസി 370 ( തടവ് പാർപ്പിക്കൽ) 376 (പീഡനം) വകുപ്പുകൾ പ്രകാരമാണ് ദമ്പതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഉസ്ബെക്കിസ്ഥാൻ യുവതികളെ വ്യാപകമായി ഭാരതത്തിലെത്തിച്ച് പെൺവാണിഭം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വോഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
















