വൈക്കം: എസ്എന്‍ഡിപി താലൂക്ക് വനിതാ സംഘം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ.നീലകണഠന്‍ മാസ്റ്ററെ വിജയിപ്പിക്കാന്‍ പ്രമേയം പാസാക്കി. എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ കൂടിയ യോഗത്തില്‍ എസ്എന്‍ഡിപി വൈക്കം യൂണിയന്‍ പ്രസിഡന്റ് എം.പി.സെന്‍, വനിതാ സംഘം പ്രസിഡന്റ് മണിമോഹന്‍,സെക്രട്ടറി ലൈലാ ചെല്ലപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ.നീലകണ്‍ഠന്‍ മാസ്റ്ററെ വിജയിപ്പിക്കാന്‍ എസ്എന്‍ഡിപി തലയോലപ്പറമ്പ് യുണിയന്‍ പ്രമേയം പാസാക്കിയതായി യൂണിയന്‍ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു അറിയിച്ചു.
















