കല്‍പ്പറ്റ : ഇന്ത്യയില്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഏര്‍പ്പെടുത്തിയ വോട്ടിംഗ് യന്ത്രത്തിലെ സുപ്രധാനപരിഷ്കാരം ആണ് നോട്ട.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ഥികളില്‍ ആരോടും താല്പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തില്‍ ചേര്‍ത്ത ബട്ടണ്‍ ആണിത്. നോണ്ഓഫ്ദി എബോ വ് എന്നതിന്റെ ചുരുക്കപ്പേരാണ് നോട്ട. വോട്ടിംഗ് മെഷീനില്‍ ‘ഇവരില്‍ ആരുമല്ല’ എന്ന രേഖപ്പെടുത്തി നോട്ടയുടെ ചിഹ്നം പതിച്ചിട്ടുണ്ടാകും. ചിലപ്പോള്‍ നോട്ടയില്‍ ലഭിച്ച വോട്ടുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചേക്കാം. എന്നാല്‍ ഇത് സാധുവായ വോട്ടായി കണക്കാക്കില്ല. നോട്ടയില്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിന്റെ കണക്കെടുക്കുക. ഇന്ത്യയ്ക്കൊപ്പം ഗ്രീസ്, അമേരിക്ക, ഉക്രൈയിന്, സ്പെയിന് തുടങ്ങി 13 രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: