കല്‍പ്പറ്റ : തെരഞ്ഞെടുപ്പിന് ജില്ലയില്‍ സുശക്തമായ പൊലീസ് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന് കലക്ടററ്റേ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
സി.ആര്.പി.എഫിന്റെ മൂന്ന് കമ്പനിയും കര്‍ണാടക പൊലീസിന്റെ രണ്ട് കമ്പനിയുമാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിന് പുറമെ ജില്ലയില്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിന് പുറമെ ഡി.ജി.പി സ്ക്വാഡിന്റെ രണ്ട് കമ്പനിയും ജില്ലാ പൊലീസ് മേധാവിയുടെ ഒരു സ്ട്രൈക് ഫോഴ്സും ഉണ്ടാവും. ആറ് സര്‍ക്കിള്‍ ഉള്ളത് ഒമ്പത് സര്ക്കിളാക്കി മാറ്റിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ സി.ആ ര്‍.പി.എഫിന്റെ സുരക്ഷയുണ്ടാവും. ഇവരെ നിയന്ത്രിക്കാന്‍ കേരളത്തില്‍നിന്നുള്ള ഓഫീസറും ഉണ്ടാവും.
കാട്ടിലുംപുറത്തും തണ്ടര്ബോ ള്‍ട്ടും നക്സല്‍ വിരുദ്ധസേനയും തിരച്ചില്‍ നടത്തും. ഇവിടങ്ങളില്‍ 11 മൊബൈല്‍ പട്രോളിംഗ് വാഹനങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ എത്താവുന്ന വിധം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: