കല്‍പ്പറ്റ : പോഷകാഹാരകുറവുമൂലം വാളാട് എടത്തില്‍ കോളനിയിലെ ബാലന് സുമതി ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ കോളനി സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ഗിരിജനക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാമിന് മുന്പില് പരാതി പ്രളയത്തിന്റെ കെട്ടാണ് വനവാസികള്‍ നിരത്തിയത്. വാസയോഗ്യമായ വീടില്ലെന്നും മറവ് ചെയ്യാന്‍ മണ്ണില്ലെന്നും പ്രാഥമികസൗകര്യത്തിന് ശൗചാലയങ്ങളില്ലെന്നും കുടിക്കാന്‍ ചെളിവെള്ളമാണെന്നും തുടങ്ങിയ നിരവധി പരാതികളാണ് അവര്‍ നിരത്തിയത്. ആശുപത്രി ആവശ്യത്തിന് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചാല്‍ പണമില്ലെന്ന മറുപടിയാണ് ലഭിക്കുക. സുമതിയെ ആശുപത്രിയിലാക്കാനും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് പണം നല്‍കിയില്ല. 108 ആംബുലന്‍സിന്റെ സേവനവും പലപ്പോഴും തങ്ങള്‍ക്ക് ലഭിക്കുന്നില്ല. ബത്തേരി മാനിക്കുനി കോളനിയിലെത്തിയ ജുവല്‍ ഒറാമിന് മുന്പില് പല വനവാസി അമ്മമാരും വിതുമ്പി. പലരും ഇവിടെ അന്തിയുറങ്ങുന്നത് ബാത്ത്റൂമിലാണ്. ഉറ്റവരുടെ വേര്‍പാടില്‍ അടക്കം ചെയ്യാന്‍ മണ്ണില്ലാതെ പലരും ഉഴലുകയാണ്. തങ്ങളുടെ വോട്ട് ഇത്തവണ സി.കെ.ജാനുവിന് ചെയ്യുമെന്ന് അവര്‍ പറഞ്ഞു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടി കണക്കിന് രൂപയാണ് വനവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ കേരളത്തില്‍ മാറി മാറി ഭരണം നടത്തിയ ഇരുമുന്നണികളും ഇവ വേണ്ട വിധത്തില്‍ വനവാസികളിലെത്തിക്കുന്നതില് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: