കോട്ടയം: കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരസഹായം കൂടാതെ വോട്ടുചെയ്യുന്നതിന് ഓരോ പോളിംഗ് ബൂത്തിലും ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പറുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ക്രമീകരിച്ചിരിക്കും. ഇത് വായിച്ച് ക്രമനമ്പര്‍ മനസ്സിലാക്കി പോളിംഗ് ബൂത്തിലെത്തിയാല്‍ വോട്ടിംഗ് മെഷീന്റെ സൈഡിലുള്ള നമ്പര്‍ നോക്കി വോട്ടുചെയ്യാം. തുടക്കം മുതല്‍ തന്നെ ജില്ലാ ഭരണകൂടം കാഴ്ചവൈകല്യമുള്ളവര്‍ക്ക് പ്രത്യേക ബോധവത്കരണവും വോട്ടിംഗ് പരിശീലനവും കേരള ബ്ലൈന്‍ഡ് ഫെഡറേഷന്റെ സഹായത്തോടെ നടത്തിയതിന്റെ ഫലം കൂടിയാണ് പുതിയ സംവിധാനം. കോട്ടയത്തും തിരുവനന്തപുരത്തും മാത്രമാണ് ഇത് നടപ്പാക്കിയിട്ടുള്ളത്.
















