കോഴ: സനാധന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം വേദപഠനപ്രചാരണത്തിനര്‍ഹതയുണ്ടെന്നും ഇത് ഒരു വിഭാഗത്തിന്റെ മാത്രം സമ്പത്തല്ല എന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടര്‍ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോഴ നിരസിംഹക്ഷേത്രത്തില്‍ നടുന്നുവരുന്ന ഭാഗവതദ്വാദശാഹ സത്രത്തില്‍ ആദ്ധാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗശാസ്ത്രം, ജ്യോതിഷം, ആയുര്‍വേദം, വാസ്തുവിദ്യ തുടങ്ങിയ ഭാരതീയ വിദ്യകളെ ലോകം മുഴുവന്‍ കൈനീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാരതത്തിന്റെ മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ തലമുറയ്‌ക്ക് ഇതെല്ലാം നിഷേധിക്കുകയാണെന്നദ്ദേഹം അഭിപ്രായപ്പെട്ടു.
















