കല്‍പ്പറ്റ : കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ആവശ്യത്തിന് പണം നല്കാന് തയ്യാറാണ്. എന്നാല്‍ ഇടത്-വലത് കക്ഷികള്‍ക്ക് നല്കിയാല് അവരത് ദുര്‍വിനിയോഗം ചെയ്യുമെന്നും, അതാണ് ഇന്ന്കണ്ടുവരുന്നതെന്നും, അതിന് മാറ്റം വരണമെങ്കില്‍ എന്‍ഡിഎ പ്രതിനിധികളെ വിജയിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ജുവല്‍ ഒറാം പറഞ്ഞു.
കല്‍പ്പറ്റയില്‍ നടന്ന എന്‍ഡിഎ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സദാനന്ദനെ മുന്‍പും എനിക്ക് നേരിട്ടറിയാം. അദ്ദേഹത്തെപോലുള്ളവര്‍ നിയമസഭയിലെത്തേണ്ടത് നാടിന്റെ ആവശ്യമാണ്. അതിന് ഓരോ വോട്ടും താമരചിഹ്നത്തില്‍ രേഖപെടുത്തണമെന്നും ജുവല്‍ ഒറാം ഓര്‍മ്മിപ്പിച്ചു.
എന്‍ഡിഎ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി.സുരേഷ്ബാബു മന്ത്രിയുടെ പ്രസംഗം പരിഭാഷപെടുത്തി. ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ. ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: