വൈക്കം: അരനൂറ്റാണ്ടില്‍ അധികം സിപിഐ ഭരിച്ച വൈക്കം സംസ്ഥാനത്തെ എറ്റവും വികസന മുരടിപ്പുള്ള താലൂക്കായി മാറി. പരമ്പരാഗത വ്യവസായം പൂര്‍ണ്ണമായി തകര്‍ന്ന ഈ താലൂക്കില്‍ ഒരു വ്യവസായശാല പോലുമില്ല. വൈക്കത്തെ സമരങ്ങളുടെ നാടാക്കിമാറ്റി വ്യവസായികളെ അകറ്റിനിറുത്തിയ കമ്മ്യൂണിസ്റ്റുകാര്‍ നാടിനെ പതിറ്റാണ്ടുകളോളം പിന്നോട്ടാണ് നയിച്ചത്. സംവരണ മണ്ഡലമായ വൈക്കത്ത് പട്ടികജാതി ഫണ്ട് പകുതിയില്‍ താഴമാത്രമാണ് ഉപയോഗിച്ചത്. പട്ടികജാതി പട്ടിക വര്‍ഗം താമസിക്കുന്ന കോളനികളുടെ അവസ്ഥ വളരെ ശോചനീയമാണ്. വീടുകള്‍ ഭൂരിഭാഗവും പെട്ടിപെളിഞ്ഞും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വര്‍ഷങ്ങളായി കോളനികളില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ഇതിന് അനുവദിച്ചിരുന്ന ഫണ്ട് ഉപയോഗിക്കാത്തതിനാല്‍ ഫണ്ട് ക്യാന്‍സാലായി. വൈക്കം നിവാസികളുടെ യാത്ര ക്ലേശത്തിന് ഏറെ പരിഹാരമായിരുന്ന നേരേകടവ്-മാക്കേകടവ് പാലം പണി ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാലം പണി പൂര്‍ത്തിയായിരുന്നെങ്കില്‍ വൈക്കം നിവാസികള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, ഏറണാകുളം ഭാഗത്തേക്ക് എളുപ്പം എത്താമായിരുന്നു. ഈ പാലത്തിനെപ്പം തറക്കല്ല് ഇട്ട തൈക്കാട്ട്‌ശേരി-തുറവൂര്‍പാലത്തിന്റെ പണിപൂര്‍ത്തിയായി ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയിരുന്നു. നേരേകടവ്-മാക്കേകടവ് പാലം ആരംഭിക്കാത്തത് എംഎല്‍എയുടെ കഴിവ് കേടാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എംഎല്‍എ മൗനം ഭജിക്കുകയാണ് ഉണ്ടായത്.
ബ്രഹ്മമംഗലം ഗ്രമവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന മുറിഞ്ഞപുഴ-വാലയില്‍ പാലത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഫണ്ട് ഉപയോഗിക്കാത്തതിനാല്‍ പാലത്തിന് അനുവദിച്ച പണം നഷ്ടപ്പെട്ടു. അശാസ്ത്രീയമായി നിര്‍മ്മിച്ച കണ്ണംകുളത്ത് തൂക്കുപാലം ജനങ്ങള്‍ക്ക് പ്രയോജനപെടുന്നില്ല. സൈക്കിളുകള്‍ പോ ലും പാലംവഴി കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
വൈക്കം-കുമരകം റോഡിലെ അപകടാവസ്ഥയിലായ അഞ്ചുമന പാലം പുതുക്കിപ്പണിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമീണ റോഡുകളുടെ അവസ്ഥ ദയനീയമാണ്. ഇടയാഴം, വെച്ചൂര്‍ മേഖലയില്‍ റോഡുകള്‍ കുണ്ടും കുഴിയുമായിരിക്കുകയാണ്. മഴപെയ്താല്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് ദുഷ്‌കരമാണ്.
കാര്‍ഷികമേഖല പാടെ തകര്‍ന്നിരിക്കുകയാണ്. നെല്‍ കര്‍ഷകര്‍ക്കുള്ള ആനൂകുല്യങ്ങള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് അപ്പര്‍കുട്ടനാട് ആയ വെച്ചൂരില്‍ കര്‍ഷകര്‍ ഇത്തവണ കൃഷി ഇറക്കണ്ടെന്ന് തീരുമാനിച്ചു. വാഴമനയിലെ പാടശേഖരങ്ങള്‍ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി ഭൂമാഫിയായുടെയും, മണല്‍ മാഫിയയും കൈപിടിയില്‍ ഒതുക്കി. പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ ആസ്ഥാനം വൈക്കത്തുനിന്ന് കടുത്തുരുത്തിയിലേക്ക് മാറ്റിയിട്ടും എംഎല്‍എ ചെറുവിരല്‍ പോലും അനക്കിയില്ല. ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂറിസം മേഖലയും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ എറ്റവും കൂടുതലുള്ളത് വൈക്കം താലൂക്കിലാണ്.
















