കല്‍പ്പറ്റ : നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലയി ല്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോളിംഗ്സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം മെയ് 15ന് രാവിലെ 10 മുതല്‍ മാനന്തവാടി വിഎച്ച്എസ്എസ്, കല്‍പ്പറ്റ എസ്ഡിഎം എല്‍പി സ്കൂള്‍, ബത്തേരി സര്‍വജന ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലായി 5,96,939 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,04,621 പുരുഷന്മാരും 2,92,3 18 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ഒരു ഓക്സിലിയറി പോളിംഗ് സ്റ്റേഷന് ഉള്‍പ്പെടെ 470 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ബത്തേരി മണ്ഡലത്തില്‍ 184 പോളിംഗ് ബൂത്തുകളും കല്പ്പറ്റമണ്ഡലത്തില് 145ബൂത്തുകളും മാനന്തവാടിമണ്ഡലത്തില് 141 ബൂത്തുകളുമാണുള്ളത്. 47 ബൂത്തുകള്‍ മാതൃകാപോളിംഗ് ബൂത്തുകളായിസജ്ജീകരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് 70ശതമാനത്തില്‍ കുറഞ്ഞബൂത്തുകളാണ് മാതൃകാ ബൂത്തുകളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റു ബൂത്തുകളിലെ കന്നി വോട്ടര്‍മാര്‍, 75വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിയുള്ളവര്എന്നിവര്ക്കും വൃക്ഷ ൈത്തകള്‍ നല്‍കും. എട്ട്ബൂത്തുകള് പൂര്‍ണമായും വനിതാ പോളിംഗ് ഓഫീസര്‍ മാത്രമാണുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള 25പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് അല്ലെങ്കില്‍ വീഡിയോഗ്രഫി അല്ലെങ്കില്‍ മൈക്രോ ഒബ്സര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 42 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനമുണ്ട്. 21 ബൂത്തുകളില്‍ വീഡിയോഗ്രാഫിയുണ്ട്. 31 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 25ബൂത്തുകളില്‍ സിആ ര്പിഎഫും 32ബൂത്തുകളില്‍ കര്‍ണാടക പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലായിലെ എല്ലാ ചെക്ക്പോസ്റ്റുകളും 24 മണിക്കൂറും പരിശോധന നടത്തിവരുന്നു. 2952 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിസര്‍വ് അടക്കം 644ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 95.33 ശതമാനം വോട്ടര്‍സ്ലിപ്പുകള്‍ ബിഎല്ഒമാര്മുഖേന വിതരണം ചെയ്തുകഴിഞ്ഞു. വോട്ടെടുപ്പ് സമാപിക്കുന്നതിനുമുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ ഇലക്ട്രോണിക് മീഡിയയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. 14വൈകീട്ട് ആറ്മണിമുതല്‍ മേയ് 16വൈകീട്ട് ആറ്മണിവരെ നിരോധനംനിലനില്ക്കും. ഈ സമയപരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യം നല്കണമെങ്കില് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അല്ലാത്തരാഷ്ട്രീയപരസ്യങ്ങള് പത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത്. പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ചെലവ്നിരീക്ഷക ന് വിശാല്‍പാല്‍ സിംഗ്, ജില്ലാപൊലീസ്മേധാവി എം.കെ.പുഷ്കരന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: