പനമരം : പനമരം പഞ്ചായത്തിലെ മേച്ചേരി പണിയ കോളനി നിവാസികള്‍ ദുരിതത്തില്‍. ഇവിടെ താമസിക്കുന്ന കമലാ ഉണ്ണികൃഷ്ണന് ദമ്പതിമാരും, അവരുടെ പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള പെണ്കുട്ടികളക്കമുള്ള അഞ്ചുകുട്ടികളും താമസിക്കുന്നത് നിന്നുതിരിയാന്‍ സ്ഥമില്ലാത്ത ഒറ്റമുറി പ്ലാസ്റ്റിക്ഷീറ്റ് മറിച്ച ഷെഡ്ഡിലാണ്. ഭക്ഷണം പാകം ചെയ്യലും കിടപ്പുമെല്ലാം ഇതില്‍ തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇവര്‍ക്കിന്നും അന്യം. പലതവണ അധികൃതര്‍ക്ക് മുന്പില് അപേക്ഷ സമര്‍പ്പിച്ചെങ്കിലും യാതൊരുതരത്തിലുള്ള പരിഗണനയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല എന്നാണിവര്‍ പറയുന്നത്. തൊട്ടടുത്ത് നാല് കുടുംബങ്ങളിലായി ഇരുപതോളംപേര്‍ ഒരു ചെറുവീട്ടില്‍ താമസിക്കുന്നുണ്ട്. പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണ്. വാര്‍ഡ് ഭരിക്കുന്നത് ലീഗും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: