Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മുഖമില്ലാത്തവള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 08:49 pm IST
in Varadyam

 

വെളുവെളുത്ത ക്യാന്‍വാസിലേക്ക് ആദ്യം വരച്ചു തുടങ്ങിയത് അവളുടെ നീണ്ടുവിടര്‍ന്ന കുഞ്ഞിക്കണ്ണുകളായിരുന്നു. കടുത്തു നീലിച്ച ഒരലയാഴി തന്നെ ഞാനവയിലൊളിപ്പിച്ചുവച്ചു. നിന്റെ നിഗൂഢതയിലേക്ക് ആരും എത്തിനോക്കേണ്ടെന്നു പറഞ്ഞ് ഇടതൂര്‍ന്ന കണ്‍പീലികള്‍ നല്‍കി. പിന്നെ കുലച്ചവില്ലുപോലെ മനോഹരമായ പുരികക്കൊടികളും പിച്ചകമൊട്ടുപോലെ നേര്‍ത്ത നാസികച്ചെരുവില്‍ കരിവണ്ടുപോലൊരു കുഞ്ഞുമറുകിനെക്കൂടി തളയ്‌ക്കാന്‍ മറന്നില്ല. മുല്ലപ്പൂക്കവികളുകള്‍ തീര്‍ത്തപ്പോ തോന്നി ഒരു നുണക്കൂഴികൂടിയാവാമെന്ന്. മനോഹരമായ അധരദ്വയങ്ങളില്‍ ചെമപ്പു കുറഞ്ഞോന്നൊരു സംശയം. ഒരല്‍പ്പംകൂടി ചെമപ്പിച്ചു.

പളങ്കുമണിപോലുള്ള കുഞ്ഞിപ്പല്ലുകളെ അമ്പിളിക്കീറുപോലൊരു ചിരിക്കുള്ളിലൊളിപ്പിച്ചു. പിന്നെ, കറുത്തിരുണ്ട ക്രോപ്പു ചെയ്തിരുന്ന മുടിയിഴകളെ നനുനനുത്ത നെറ്റിത്തടത്തിലേക്ക് അലസമായി വകഞ്ഞിട്ടു. റോസാദളം കൊണ്ടൊരു പൊട്ടും തൊടീച്ചു. ഏറ്റവുമൊടുവില്‍, സ്വര്‍ണവര്‍ണം പൂണ്ട കഴുത്തിലേക്ക് ഒരു പവിഴമുത്തുകോര്‍ത്ത മാല കൂടി ചാര്‍ത്തി, ഇനി നിന്റെ നഗ്നതയിലേക്ക് ഞാനില്ലെന്നു പറഞ്ഞ്, ചുവപ്പില്‍ നിറയെ മഞ്ഞപ്പൂക്കളുള്ള ഒരു ഫ്രോക്കും ഇടുവിച്ചു.

~ഒക്കെ കഴിഞ്ഞപ്പോഴൊരു സംശയം. ഇവള്‍ക്ക് പാല്‍മണമുണ്ടോയെന്ന്. ഒന്നു മണത്തുനോക്കി. ഇല്ലെന്നുറപ്പുവരുത്തി. കവിള്‍മിനുപ്പിലൊന്നു തലോടി. അവളെ ഒരു പിഞ്ചുമ്മയിലേക്കാഴ്‌ത്താന്‍ ഞാനാഗ്രഹിച്ചു.

നോക്കിനില്‍ക്കെ, ആ ചിരിത്തുമ്പില്‍ പരിഭവച്ചിന്തുകള്‍ പറ്റിപ്പിടിച്ചപോലെ. കണ്ണുകളില്‍ മിന്നല്‍പ്പിണര്‍ പുളഞ്ഞപോലെ. അല്‍പ്പം ദേഷ്യത്തോടെ. അവളൊന്നു ചിണുങ്ങിയോ. എന്നിട്ട് ചിരി വയ്‌പ്പിച്ച് കണ്ണുകള്‍ കൂര്‍പ്പിച്ച് ഒരു ചോദ്യം.

‘എന്തിനേ എന്നെയൊരു പെണ്‍കുട്ടിയാക്കീതെന്ന് ആണ്‍കുട്ടിയാക്കാരുന്നില്ലേന്ന്.”

ഒച്ചവയ്‌ക്കാതെ അവളൊന്നു കരഞ്ഞെന്നു തോന്നി.

ഞാനത്ഭുതത്തോടെ അവളെ നോക്കി. എന്റെ വാക്കുകള്‍ വറ്റി. ഉള്ളിലൊരാധിയായ് വിങ്ങി. ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിക്കേ, വീറോടെ അവള്‍ തുടരുകയാണ്.

‘നോക്കസ്ത്രങ്ങളേറ്റു പിടഞ്ഞുവീഴാന്‍ എനിക്കാവതില്ലെന്ന്… നോട്ടംകൊണ്ട് നഗ്നയാക്കി മനസ്സുകൊണ്ട് ഭോഗിക്കപ്പെടാന്‍ തനിക്ക് മനസ്സില്ലെന്ന്… അന്യന്റെ വേര്‍പ്പും ഉമിനീരും തനിക്കറപ്പാണെന്ന്… ഓര്‍മയുടെ വേനല്‍പ്പറമ്പുകളില്‍പ്പോലും ആസക്തിയുടെ കൊടുമുടികളിലേക്ക് പടരാനെനിക്ക് പേടിയാണെന്ന്… പിന്നെ, ഉയിരിന്റെ വേദനകളെ ഉടലിലേക്ക് പടര്‍ത്താനെനിക്കാവില്ലെന്ന്… അവള്‍ കണ്ണുകള്‍ ഇറുക്കെയടച്ചു. വല്ലാതെ ഒന്നണച്ചു. പിന്നെ ഒരു തേങ്ങലിലേക്കു വഴുതി വീണു.

ഒട്ടും തന്നെ അയവില്ലാത്ത അവളുടെ നിലപാടിലേക്ക് ഞാന്‍ തുറിച്ചുനോക്കി. എന്റെ നെഞ്ചിലേക്ക് കടലുപ്പു കിനിഞ്ഞിറങ്ങി. കുറ്റബോധത്തിന്റെ മേല്‍വിരിപ്പുള്ള ഒരു ചിരികൊണ്ട് ഞാനവളെത്തടഞ്ഞു. ആ വാക്കുകളില്‍ ഒരു നിലവിളി അമര്‍ന്നു തീരുന്നത് ഞാനറിഞ്ഞു.

ഭ്രാന്തുപിടിപ്പിക്കുന്ന ചില കാഴ്ചത്തുണ്ടുകളെ ചേര്‍ത്തുവയ്‌ക്കുമ്പോള്‍ നിന്നെക്കാണാനെനിക്കാകുന്നുവെന്ന് സ്വയം ആശ്വസിച്ചു. അമ്മിഞ്ഞമണമുള്ള കുഞ്ഞുകളിപ്പാട്ടങ്ങളില്‍ പടരുന്ന ചോരച്ചുവപ്പ്… മാംസത്തിന്റെ താഴ്‌വാരങ്ങളിലൂടെ പുളഞ്ഞൊഴുകുന്ന ആസക്തിയുടെ വക്കുടഞ്ഞ മര്‍മ്മരങ്ങള്‍… മേലാകെ പൊള്ളിപ്പടര്‍ന്ന കാമത്തിന്റെ തീത്തരിച്ചൂട്… ഒക്കെ അറിയുന്നുണ്ട് കുഞ്ഞേ.

പൊട്ടിക്കരച്ചിലിന്റെ ഓളങ്ങള്‍ താണ്ടി, മയക്കത്തിന്റെ ആഴച്ചുഴികളിലേക്ക് വഴുതി വീഴുമ്പോള്‍, പാതിയടഞ്ഞ കണ്ണുകളില്‍ കുടുങ്ങിക്കിടന്ന ചില അവസാന ദൃശ്യങ്ങള്‍… അതും കാണുന്നുണ്ട്.

അവളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ രൂപംപ്രാപിച്ചു തുടങ്ങിയപ്പോള്‍ കൃത്രിമമായ ശാന്തതയോടെ ഞാനവളെ ഒന്നുകൂടി നോക്കി. തുലാവര്‍ഷക്കരിമേഘങ്ങള്‍ ഇരുള്‍ മൂടിക്കഴിഞ്ഞ ക്യാന്‍വാസില്‍ അവളപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുകയായിരുന്നു. കണ്ണീര്‍ വീണ് ചായക്കൂട്ടുകള്‍ പടര്‍ന്നലിഞ്ഞു. പതിയെപ്പതിയെ അവള്‍ മുഖമില്ലാത്തവളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.