കോഴിക്കോട്: പത്തൊമ്പതിന് കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഒന്നല്ല ഒമ്പതല്ല ഒട്ടേറെ താമരകള്‍ സംസ്ഥാനത്ത് വിരിയുമെന്ന് സിനിമാനടന്‍ കൊല്ലംതുളസി പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അറുപത് വര്‍ഷം എല്‍ഡിഎഫും യുഡിഎഫും കേരളം മാറി മാറി ഭരിച്ചിട്ടും ജനങ്ങള്‍ക്ക് സ്വന്തമായി വീടില്ല, വെള്ളമില്ല, ഭൂമിയുമില്ല.അന്നവുമില്ല, തൊഴിലുമില്ല. എന്നും നാട്ടില്‍ ആകെയുള്ളത് അഴിമതിയും അക്രമവും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് ഭാരതീയ ജനതാപാര്‍ട്ടിയുടെ സര്‍ക്കാര്‍ രാജ്യത്തിന് ഒട്ടേറെ സംഭാവനകളാണ് നല്‍കിയിരിക്കുന്നത്. കേരളത്തിലും ബിജെപി അധികാരത്തില്‍ എത്തിയാല്‍ അത് കേരളത്തെ വളരെയേറെ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളില്‍ കേരളത്തിന്റെ ഭാവി എന്നും ശോഭനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താമരക്കാലമാണിനി വരാന്‍പോകുന്നതെന്നും, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോദിയുടെ കഴുത്തില്‍ ഒരു താമരഹാരം തന്നെ അണിയിക്കുമെന്നും എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ കയ്യില്‍ റീത്തും കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















