വാളാട് : കടുത്ത ദാരിദ്ര്യത്തെതുടര്ന്നുണ്ടായ പോഷകാഹാരകുറവുമൂലം എടത്തില്‍ കോളനിയിലെ രണ്ട് വനവാസി നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സ ര്ക്കാരിനാണെന്ന് തവിഞ്ഞാ ല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു വിജയകുമാര്‍.
സുമതിയെ ചികിത്സിക്കാനുള്ള സൗകര്യത്തിന് ഗിരിജനക്ഷേമവകുപ്പിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ജില്ലാആശുപത്രിയിലെ അഞ്ച് ട്രൈബല്‍ പ്രൊമോട്ടര്‍മാരും കൈ മലര്ത്തുകയായിരുന്നുവെന്നും പോഷകാഹാരകുറവ് മൂലം സുമതിക്ക് രക്തം ആവശ്യമായ ഘട്ടങ്ങളിലെല്ലാം വാളാടുനിന്നുള്ള യുവാക്കളെ എത്തിച്ചാണ് രക്തം നല്‍കിയതെന്നും ബിന്ദുവിജയകുമാര്‍ പറഞ്ഞു. കോളനിയിലുള്ള മൂന്ന് വീടുകളിലും വൈദ്യുതിയും ശൗചാലയവുമില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് അനുവദിച്ച വീട് ഏത് സമയവും നിലംപൊത്താവുന്ന നിലയിലുമാണ്. വിദ്യാസമ്പന്നരായ വനവാസി വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കിലാണ് ഇവരുടെ പഠനം.
മന്ത്രി പി.കെ.ജയലക്ഷ്മിയുടെ തൊട്ടടുത്ത വാര്‍ഡും 15 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ചിരുന്നതുമായ ഇവിടെ ബിജെപി ഇത്തവണ അട്ടിമറി വിജയം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: