കല്‍പ്പറ്റ : കേന്ദ്ര പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഒറാം മെയ് 14 ന് ജില്ലയിലെമൂന്ന് മണ്ഡലങ്ങളിലും പര്യടനം നടത്തും. രാവിലെ 10.30ന് പോഷകാഹാരകുറവുമൂലം രണ്ട് വനവാസി നവജാതശിശുക്കള്‍ മരിക്കാനിടയായ വാളാട് എടത്തില്‍ കോളനിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും 11.25 ന് മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 11.40ന് മാനന്തവാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസിന്റെ പ്രചരണപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള റോഡ് ഷോ മന്ത്രി ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1.00 മണിക്ക് ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും 2.00 മണിക്ക് കല്‍പ്പറ്റയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സദാനന്ദന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. 3.15 ഓടെ അദ്ദേഹം ബംഗലൂരിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: