കല്‍പ്പറ്റ : ജനവഞ്ചകരായ ഇടതു-വലതു മുന്നണികളെ പരാജയപ്പെടുത്തണമെന്ന് എന്ഡിഎകല്പ്പറ്റ നിയോജക മണ്ഡലം സ്ഥാനര്‍ത്ഥി കെ സദാനന്ദന്.
നിയമസഭ തിരെഞ്ഞടുപ്പിന്റെ അഞ്ചാംഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായി ചുണ്ട’ വൈത്തിരി ,പൊഴുതന, പുത്തൂര്‍ വയല്‍, മേപ്പാടി എന്നി സ്ഥലങ്ങളില്‍ നല്കിയ സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ജനസംഖ്യയില്‍ 18 ശതമാനം വരുന്ന ആദിവാസികള്‍ ഇന്നും അന്നത്തിനും, വെള്ളത്തിനും, മണ്ണിനും, വീടിനും വേണ്ടി യാചിക്കുകയാണ് ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ ഇടതു വലതു മുന്നണികള്‍ തയ്യാറയിട്ടില്ല. രണ്ട് വന്‍കിട ജലസേചന പദ്ധതികളില്‍ നിന്നും കിലോമീറ്റര്‍ കണക്കിന് കനാലുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ജലം ലഭ്യമാക്കിയിട്ടില്ല. കാര്‍ഷികവിള രോഗങ്ങളും കൃഷി നാശവും ഉണ്ടായിട്ടും പ്രതിവിധി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തോട്ടം തൊഴിലാളികള്‍ കാലകാലങ്ങളായി വഞ്ചിക്കപ്പെടുകയാണ്. വയനാട്ടിലെ ജനവിഭാഗങ്ങളായ ആദിവാസികള്‍ക്കും ,കര്‍ഷകര്‍ക്കും, തോട്ടം തൊഴിലാളികള്‍ക്കും വികസനമെത്തിക്കുന്നില്ല. വയനാടിന്റെ മെഡിക്കല്‍ കോളേജ് ചുരം ബദല്‍ റോഡ് ജില്ലാ സറ്റേഡിയം എന്നിവ യാഥര്‍ത്ഥ്യമാക്കുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടിരിക്കുകയാണ്.
ഇരു മുന്നണികളെയും പരാജയപ്പെടുത്തി എന്‍ ഡിഎയുടെ ഭരണംവരണമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂട്ടണ്‍, സുകുമാരന്‍, ജോസഫ്, മനോജ് ് നരേന്ദ്രന്, ശാന്തകുമാരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: