മാനന്തവാടി : മാനന്തവാടി മണ്ഡലത്തില്‍ സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നതായി ബിജെപി. മത്സര പ്രചരണരംഗങ്ങളില്നിന്നും സിപിഎം പുറകോട്ട് പോയത് ഇതിന് തെളിവാണെന്നും ബിജെപി മാനന്ത വാടി മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും പ്രചരണം പിന്‍വലിച്ച് മത്സരരംഗത്ത് നിന്നും പിന്മാറി നില്ക്കുന്ന കാഴ്ച്ചയാണ് മാനന്തവാടി മണ്ഡലത്തില്‍ കാണുന്നത്. ഭാരതീയ ജനതാപാര്‍ട്ടിക്ക് എതിരെ ഉയര്‍ത്തുന്ന കള്ളപ്രചരണങ്ങള്‍ വിലപോകുന്നിലെന്ന് കണ്ട് പൂര്‍ണ്ണ പരാജയത്തില്‍ നിന്നും മുഖം രക്ഷിക്കാനാണ് ബിജെപി സ്ഥാനാര്‍ത്ഥി സുപരിചിതനല്ലെന്ന് ആരോപിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ആളാണ് കെ.മോഹന്‍ദാസ്. സിപിഐഎം ജില്ലാ സെക്രട്ടറിയായ കല്‍പ്പറ്റയിലെ സ്ഥാനാര്‍ത്ഥി സി.കെ.ശശീന്ദ്രനനെ വിജയിപ്പിക്കാന്‍ മാനന്തവാടി മണ്ഡലത്തില്‍ ജയലക്ഷ്മിക്ക് വോട്ട് ചെയ്യാനാണ് സിപിഎം ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം ധാരണകള്‍ ജനം തിരിച്ചറയുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി മാനന്തവാടി നി യോജക മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, വിജയന് കൂവണ, ജികെ.മാധവന്, അഡ്വ. രജിത്ത്, സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: