കല്‍പ്പറ്റ : 16ന് നടക്കുന്ന സംസ്ഥാന നിയമസബാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് മെയ് 14 ന് വൈകുന്നേരത്തോടെ സമാപനമാകും. വൈകുന്നേരം നാല് മണി മുതല്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ താലൂക്ക് കേന്ദ്രങ്ങളിലും മറ്റ് ചെറുപട്ടണങ്ങളിലും കൊട്ടികലാശം നടക്കും.
ബത്തേരി മണ്ഡലം ഇതിനകംതന്നെ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഗോത്രമഹാസഭ, ജെആര്‍എസ് അദ്ധ്യക്ഷ സി.കെ.ജാനു ഇവിടെ ജനവിധി തേടുന്നു. ജാനുവിനായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി, വെള്ളാപ്പള്ളി നടേശന്, എംപിയും നടനുമായ സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രചരണത്തിനെത്തി. സാംസ്കാരികനായകരായ സിവിക്ചന്ദ്രന് , കല്‍പ്പറ്റ നാരായണന്, സുരേന്ദ്രന്, രാംദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ സാംസ്ക്കാരിക കൂട്ടായ്മ നടത്തി. സി.കെ.ജാനുവിനോട് പ്രതിബദ്ധത പ്രഖ്യാപിച്ചു. സി.കെ.ജാനുവിന്റെവിജയം ഇവിടെ സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മന്ത്രി ജയലക്ഷ്മി മത്സരിക്കുന്ന മാനന്തവാടിയില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ബിജെപി ജില്ലാസെക്രട്ടറിയായ കെ.മോഹന്‍ദാസ് ഇവിടെ എന്‍ഡിഎക്കുവേണ്ടി ജനവിധി തേടുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ചുമാണ് മോഹന്‍ദാസിന്റെ പ്രചാരണം. പ്രചാരണത്തില്‍ മോഹന്‍ദാസ് ഇരുകക്ഷികളെക്കാളും ബഹുദൂരം മുന്നിലാണ്. മോഹന്‍ദാസ് വിജയിക്കുമെന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കല്‍പ്പറ്റയില്‍ എന്‍ഡിഎക്കുവേണ്ടി കെ.സദാനന്ദനും യുഡിഎഫിനായി എം.വി.ശ്രോയംസ്കുമാറും എല്‍ഡിഎഫിനായി സി.കെ.ശശീന്ദ്രനും മത്സരിക്കുന്നു. ഇവിടെയും മത്സരം കടുക്കും. ഇനി മുഴുവന്‍ ശ്രദ്ധയും കൊട്ടിക്കലാശത്തിലേക്ക്. കല്‍പ്പറ്റയില്‍ വിജയാപമ്പ് പരിസരത്തുനി ന്നും 3.30ന് ആരംഭിക്കുന്ന എന്‍ഡി എയുടെ കൊട്ടിക്കലാ ശം ചെമ്മണ്ണൂരിന് സമീപം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: