Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരിനാട് ബിജെപി നേതാവിന്റെ കാര്‍ സിപിഎമ്മുകാര്‍ കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 03:38 pm IST
in Kollam

കുണ്ടറ: ബിജെപി നേതാവിന്റെ വീടിന് മുന്നിലെ പോര്‍ച്ചില്‍ കിടന്ന കാര്‍ സിപിഎമ്മുകാര്‍ കത്തിച്ചു. ബിജെപി പെരിനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇടവട്ടം മനോജ് ഭവനില്‍ വിനോദിന്റെ കാറാണ് കത്തിച്ചത്. ബുധനാഴ്ച രാത്രി രണ്ടിന് ഇരുട്ടിന്റെ മറവിലായിരുന്നു ആക്രമണം.

കുണ്ടറയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനായെത്തുന്ന കേന്ദ്രമന്ത്രി ആനന്തകുമാറിന് അകമ്പടി പോകാനായി ഒരുക്കിയിട്ടിരുന്ന കാറിനാണ് തീ വച്ചത്. പാര്‍ട്ടിപ്രചാരണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും തീപിടിത്തത്തില്‍ കത്തിനശിച്ചു. വെളുപ്പിനെ രണ്ടു മണിയോടു കൂടി കാര്‍ പോര്‍ച്ചിനു സമീപത്തു നിന്നും ചൂടനുഭവപ്പെട്ടതോടെ ഉണര്‍ന്നു നോക്കിയ വിനോദിന്റെ അച്ഛനാണ് വാഹനം കത്തുന്നത് കണ്ടത്. അതേത്തുടര്‍ന്ന് വെളിയിലിറങ്ങിയെങ്കിലും കാറിന്റെ മുന്‍ഭാഗത്ത് ഏതാണ്ട് പൂര്‍ണമായും തീ വ്യാപിച്ചിരുന്നു. ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിന്റെ മുന്‍ചക്രങ്ങളില്‍ പെട്രോള്‍ ഒഴിച്ചാവാം അക്രമികള്‍ തീയിട്ടതെന്ന് പോലീസ് സംശയിക്കുന്നു.

പെട്രോള്‍ കൊണ്ടുവന്നു എന്നു കരുതുന്ന കുപ്പിയും സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം നിത്യസംഭവമാവുകയാണ്. ഈയിടെ ഒരു ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോക്കും സിപിഎം ഗുണ്ടകള്‍ തീയിട്ടിരുന്നു. കുണ്ടറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-സംസ്ഥാന നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

സംഭവം നടക്കുമ്പോള്‍ വിനോദ് വീട്ടിലുണ്ടായിരുന്നു. പാര്‍ട്ടി പ്രചരണം പെരിനാട് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനന്തകുമാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം പെരിനാട് വില്ലേജ് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്നതിന് തൊട്ടുമുമ്പായുണ്ടായ അക്രമണം ആസൂത്രമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള സ്ഥലമാണ് പെരിനാട്. പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നത് സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ നിന്നുമാണ്. ബിജെപി പ്രവര്‍ത്തകരുടെ മനോധൈര്യം തകര്‍ക്കാനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് സിപിഎം ക്രിമിനലുകള്‍ ആക്രമണം നടത്തിയത്. സ്വീകരണവുമായി ബന്ധപ്പെട്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇത് മനസിലാക്കിയ സിപിഎം പ്രവര്‍ത്തകര്‍ വന്‍ സ്‌ഫോടനത്തിന്റെ ഉദ്ദേശത്തോടെയാണ് കാര്‍ കത്തിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. കുണ്ടറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കേന്ദ്രമന്ത്രി അനന്തകുമാര്‍ പെരിനാട് സംസാരിക്കാനിരിക്കുന്നതിന് തൊട്ടു മുമ്പ് സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതമാണെന്ന് ബിജെപി കുണ്ടറ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി മേഖലാജനറല്‍ സെക്രട്ടറിയുമായ എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനും പ്രവര്‍ത്തകരുടെ ശക്തി ക്ഷയിപ്പിക്കുന്നതിനുമുള്ള സിപിഎമ്മിന്റെ തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ വിലപോകില്ലെന്നും സിപിഎമ്മിന്റെ ഈ നടപടി ബിജെപിയുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നും എം.എസ്. ശ്യാംകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബുവും ഒപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.