കുന്നത്തൂര്‍: കോഴിയെ തിന്നാന്‍ കയറിയ പെരുമ്പാവിനെ പോലീസ് പിടികൂടി. ശൂരനാട് വടക്ക് പുലികുളത്താണ് പെരുമ്പാവ് കുടുങ്ങിയത്. പത്രം ഏജന്റ് ഈനാട് തുളസീധരന്‍പിള്ളയുടെ വീട്ടില്‍ നിന്നാണ് പെരുമ്പാവിനെ പിടികൂടിയത്. കോഴികളെ തിന്നുന്നതിനിടെയാണ് പെരുമ്പാവ് വീട്ടുകാരുടെ ശ്രദ്ധേയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫോറസ്റ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ആരും തന്നെ എത്തിച്ചേര്‍ന്നില്ല. തുടര്‍ന്ന് ശൂരനാട് പോലീസിന് വിവരം നല്‍കുകയായിരുന്നു. ഈ സമയത്ത് പാമ്പ് സമീപത്തെ കുളത്തിലേക്ക് രക്ഷപ്പെട്ടു. പിന്നീട് പാമ്പ് പിടുത്തകാരന്‍ ചക്കുവള്ളി അനിലിന്റെ സഹായത്തോടെ പെരുമ്പാവിനെ ചാക്കിലാക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
















