കോഴിക്കോട്: വികനസപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന തുക കേരള ഗവര്‍മെന്റ് കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന് ബിഡിജെഎസ് കേന്ദ്രകമ്മിറ്റി അംഗം അരയാക്കണ്ടി സന്തോഷ് പറഞ്ഞു കോഴിക്കോട് മുതലക്കുളംമൈതാനിയില്‍ നടന്ന എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 48000 കോടി രൂപയാണ് കോഴിക്കോട്ടിലൂടെ കടന്നുപോകുന്ന ബോംബെ മുതല്‍ കന്യാകുമാരി വരെയുള്ള റോഡ് വികസനത്തിനായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ കേരളം അത് കൃത്യമായി വിനിയോഗിക്കുന്നില്ല. അതിന് തെളിവാണ് മംഗലാപുരത്തിനപ്പുറം മുംബൈ യിലേക്ക്‌പോകുന്ന റോഡ് സ്വര്‍ഗ്ഗതുല്യമാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ റോഡിലെ യാത്ര നരകതുല്യമാവുന്നു. ഭാരതത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്ന പ്രധാനമന്ത്രി നേരന്ദ്രമോദി ഇന്ന് ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ നേതാവായി മാറിയിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് അതിലസൂയയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ഭരണം കേരളത്തില്‍ വന്നാല്‍ പിന്നോട്ടടിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ വലിയൊരു മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















