വൈക്കം: എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുള്ള വൈക്കം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ.നീലകണ്‍ഠന്‍ മാസ്റ്ററുടെ വിജയത്തിനായി ബിഡിജെഎസ് താലൂക്കില്‍ വിവിധ കൂടുംബയോഗത്തില്‍ പ്രചരണം നടത്തി. 66000 വോട്ടുകളാണ് താലൂക്കില്‍ എസ്എന്‍ഡിപി ക്ക് ഉള്ളത്. വീടുകള്‍ കയറിയുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ആരംഭിച്ചു.
നിരവധി പൊതുയോഗങ്ങളില്‍ എസ ്എന്‍ ഡിപി നേതാക്കന്മാരുടെ നേതൃത്വത്തില്‍ നടത്തി. ടി. വി. പുരം,ചെമ്മനത്തുകര,മറവന്‍തുരുത്ത്,ടൗണ്‍. മേഖലകളില്‍ അമ്മമരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു. ഗുരുവിന് ഒരുവോട്ട് എന്ന എസ് എന്‍ ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശപ്രകാരം എസ്എന്‍ഡിപി തലയോലപറമ്പ് യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ്ബാബു വിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം യൂണിയന്‍ തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ നീലകഠന്‍ മാസ്റ്റര്‍ ബ്രഹ്മമംഗലം,വടകര ഭാഗത്ത് പ്രചരണം നടത്തി. ബിജെപി നേതാക്കളായ.റ്റി.വി മിത്രലാല്‍,വി.ശിവദാസ്,അരുണ്‍ എസ്.നായര്‍,കെ.ആര്‍.രാജേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വൈക്കം: നീലകണ്ഠന്‍ മാസ്റ്ററുടെ പ്രചരണം മുന്നേറുന്നു. ഇന്നലെ വടകര, ബ്രഹ്മമംഗലം മേഖലയില്‍ പര്യടനം നടത്തി.
തീര്‍പ്പോളയില്‍ നിന്നും ആരംഭിച്ച പര്യടനം കെപിഎംഎസ് സെക്രട്ടറി കെ.കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ഏനാദി, തുരുത്തുമേല്‍, വരിക്കാംകുന്ന് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നീലകണ്ഠന്‍ മാസ്റ്റര്‍ പര്യടനം നടത്തി. ബ്രഹ്മമംഗലത്ത് പര്യടനം അവസാനിച്ചു.
















