ബത്തേരി : ബത്തേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയുമായ സി.കെ.ജാനുവിനെ വിജയിപ്പിക്കുമെന്ന് പട്ടികജാതിപട്ടികവര്ഗ്ഗമോര്ച്ച സംസ്ഥാന സെക്രട്ടറി ബി.കെ.പ്രേമന്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരപോരാട്ടങ്ങളുടെതാണ് ജാനുവിന്റെ ജീവിതം. അവര്‍ നിയമസഭയിലെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.വനവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന പോരാളിയായി ലോകം അംഗീകരിച്ച സി.കെ. ജാനുവിനെ ബത്തേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് വയനാടിന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആറ് പതിറ്റാണ്ടായി ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ആദിവാസികള്‍ ഉല്‍പ്പെടെയുളളവര്‍ ഇന്നും അവശത അനുഭവിക്കുകയാണ്. ഇവരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ ശബ്ദം ഭരണാധികാരികള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് സി.കെ. ജാനു എന്ന പോരാളി വേട്ടയാടപ്പെട്ടത്. ഇത് ഇന്നും തുടരുകയാണ്. പിറന്ന മണ്ണില്‍ ആകാശം മാത്രം മേല്ക്കൂരയായിഉള്ള വനവാസികളുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതീകമാണ് സി.കെ. ജാനു. ജാനു ഉല്‍പ്പെടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവന്നാല്‍ പുതിയ വികസന സംസ്ക്കാരമെന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നമ്മുക്ക് കഴിയും വനവിഭവങ്ങള്‍ക്ക് തറവില നിശ്ചയിച്ച് വനവാസികളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പുവരുത്തിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എന്‍ഡിഎയുടെ നേതത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാരാണ്. ആദിവാസി സമൂഹങ്ങള്‍ ഉല്‍പ്പെടെയുള്ളവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആറ് കോടി രൂപയാണ് വയനാട്ടിലേക്ക് മാത്രമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീക്കിവെച്ചത്. വനവാസികള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങല്ക്കും ഉന്നത വിദ്യാഭ്യാസരംഗത്ത് അവസരം നല്കുന്നതിനു വേണ്ടി ഈവിഭാഗത്തിലെ കുട്ടികള്‍ക്ക് ഐഐടി ഉല്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗജന്യവിദ്യാഭ്യസം ഉറപ്പുവരുത്താന്‍ നടപടികള്‍ ആരംഭിച്ചതും നരേന്ദ്രമോദി സര്‍ക്കാരാണ്.
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് അമ്പതിനായിരം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്കാന് നടപടി എടുത്തതും മുദ്രയോജന പദ്ധതിയിലൂടെ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണ്. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി ജലസേചന പദ്ധതികള്‍ക്കായി അമ്പതിനായിരം കോടിരൂപയാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരാണ് പൂജ്യം ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്പ നല്കാന് തയ്യാറയെന്നതും വസ്മരിക്കരുത്. സി.കെ. ജാനുവിനെയും എന്‍ഡിഎയുടെ മറ്റു സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിച്ചാല്‍ കേരളത്തിന്റെ വികസന രാഷ്ട്രീയ ചരിത്രത്തിന്റെ തുടക്കാമവുമതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: