കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 42 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം. അക്ഷയയുടേയും കെല്‍ട്രോണിന്റെയും സഹകരണത്തോടെ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ 42 പ്രശ്നബാധിത ബൂത്തുകളിലാണ് തത്സമയ വെബ്കാസ്റ്റിങ് സജ്ജീകരിക്കുന്നത്. ഇതിന് മുന്നോടിയായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 85 ഓളം അക്ഷയ സംരംഭകര്‍ക്കും,
ഓപറേറ്റര്‍മാര്‍ക്കും പരിശീലനം നല്കി. ജില്ലയില്‍ ആദ്യമായാണ് വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പ്രശ്നബാധിത ബൂത്തുകളിലെത്തുന്ന ഓറോ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തത്സമയം രേഖപ്പെടുത്തുകയാണ് വെബ്കാസ്റ്റിങിലൂടെ. സ്റ്റേറ്റ് ഐ.ടി.മിഷന്, എന്‍.ഐ.സി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ സംയുക്താഭിമുഖ്യത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്ട്രോള് റൂം പോളിംഗ് നടക്കുന്ന മുഴുവന്‍ സമയങ്ങളിലും കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കും. പ്രശ്നബാധിത പോളിങ്ങ് ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുകയും, തെരഞ്ഞെടുപ്പ് സുഗമമാക്കുകയുമാണ് വെബ് കാസ്റ്റിങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി കളക്ടര്‍ വൈ.എം.സി. സുകുമാരന്‍ വ്യക്തമാക്കി.
വെബ് കാസ്റ്റിങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യവും, പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് ഐ.ഡി കാര്‍ഡ് ലഭ്യമാക്കുവാനും തീരുമാനിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ. അബ്ദൂള് നജീബ്, വെബ് കാസ്റ്റിങ് കോഡിനേറ്റര്‍ ആന്റ് നോഡല്‍ ഓഫീസര്‍ ഇ.കെ. സൈമണ്‍, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്.സി.ബോബന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: