ബത്തേരി : ചുള്ളിയോട് അമ്പലക്കുന്ന് പണിയകോളനിയിലെ ബദിരയും മൂകയുമായ യുവതിയെ പീഢിപ്പിച്ച സംഭവത്തിലാണ് പ്രതി ബാബുവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാര്‍ച്ച് 7നാണ് സംഭവം നടന്നത്.തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനാത്തിലാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് യുവതി ടൗണില്‍ പോയി വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ അയല്‍വാസികൂടിയായ ബാബു യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാപ്പിതോട്ടത്തില്‍ എത്തിച്ച് പീഢിപ്പിക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ ബാബു ഒളിവില്‍ പോവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ബുധനാഴ്ച വൈകിട്ട് കോളിയാടിയില്വെച്ച് പിടികൂടുകയാണ് ഉണ്ടായത്.ബത്തേരി സര്‍ക്കിള്‍ ഇന്കസ്പെക്ടര് പി.ബിജുരാജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ഹരീഷ്കുമാര്‍,അനസ്,ടോണി എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്ത്.ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: