Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മങ്ങിത്തുടങ്ങിയ തെരഞ്ഞെടുപ്പ് ഓര്‍മ്മകളുമായി ഒരു മുന്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 04:43 pm IST
in Kollam

അനന്തു തലവൂര്‍

പത്തനാപുരം: സഖാക്കള്‍ കൈവിട്ടപ്പോഴാണ് മുന്‍ വാഴൂര്‍ എംഎല്‍എ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായത്. ഇപ്പോള്‍ വരും എല്ലാം ശരിയാകും എന്ന് വിളിക്കുന്ന സഖാക്കള്‍ക്ക് പക്ഷേ കടയണിക്കാട് പുരുഷോത്തമന്‍ പിള്ള(87)യെന്ന പഴയ കമ്മ്യൂണിസ്റ്റ് നേതാവിനെ അറിയണ മെന്നില്ല. പാര്‍ട്ടി സഖാക്കളും ബന്ധുക്കളും കൈവിട്ട സാഹചര്യത്തിലാണ് അദ്ദേഹം ഗാന്ധിഭവനില്‍ അഭയം തേടിയത്.

മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടു മുടിയേറുമ്പോള്‍ ഇതൊന്നുമറിയാതെ ഓര്‍മ്മ മങ്ങിത്തുടങ്ങിയ വാര്‍ദ്ധക്യത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളിലാണ്പുരുഷോത്തമന്‍ പിളള. അഞ്ച് വര്‍ഷം മുമ്പ് ഭാര്യ സുഭദ്രാമ്മ മരിച്ചതോടെ കെ.പി. പിള്ളയെന്ന സഖാവിന് കാലിടറുകയായിരുന്നു. 1967ലാണ് കോട്ടയം ജില്ലയിലെ വാഴൂരില്‍ നിന്ന് എംഎല്‍എ ആയി കെ.പി. പിള്ള തെരഞ്ഞെടുക്കപ്പെട്ടത്. എഐഎസ്എഫ് രാഷ്‌ട്രീയത്തിലൂടെ കടന്നുവന്ന ഇദ്ദേഹം റോസമ്മ പുന്നൂസിന്റെ ഡമ്മിയായാണ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് കാലെടുത്തു വയ്‌ക്കുന്നത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ സിപിഐക്കൊപ്പം നിന്നു. 1967ല്‍ കേരള കോണ്‍ഗ്രസിലെ കെ. നാരായണക്കുറുപ്പിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ഇദ്ദേഹം മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് മന്ത്രിസഭയുടെ കാലത്ത് നിയമസഭാംഗമായിരുന്നു. ഇഎംഎസിനെ അട്ടിമറിച്ച് സിപിഐയും കോണ്‍ഗ്രസും കൈകോര്‍ത്ത് അച്യുതമേനോന്‍ മുഖ്യമന്ത്രി ആയതും ഈ കാലഘട്ടത്തിലാണ്. കോളജ് വിദ്യാഭ്യാസത്തിനായി ആലപ്പുഴയിലെത്തിയ കാലത്ത് വി.എസ്. അച്യുതാനന്ദനുമായി ഉണ്ടായ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. പിന്നീട് എറണാകുളത്തും തിരുവനന്തപുരത്തുമായി വക്കീല്‍പഠനം പൂര്‍ത്തീകരിച്ചതോടെ മുഴുവന്‍ സമയരാഷ്‌ട്രീയത്തിലേക്കിറങ്ങുകയായിരുന്നു.

രണ്ട് കാലഘട്ടങ്ങളിലെ രാഷ്‌ട്രീയം താരതമ്യം ചെയ്യുന്നത് അഭംഗിയാണെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മുഖ്യപ്രചരണ വാഹനങ്ങള്‍ സൈക്കിളും കാളവണ്ടിയുമായിരുന്നു. ചുരുക്കം ചിലര്‍ക്കുമാത്രമാണ് കാര്‍ ഉണ്ടായിരുന്നത്. വ്യക്തിഹത്യയാണ് ഇന്ന് പ്രചരണായുധമെങ്കില്‍ ആശയപ്പോരാട്ടമായിരുന്നു അക്കാലത്തെന്നും കെ.പി. പിള്ള ഓര്‍ത്തെടുക്കുന്നു. ഇന്ന് വാഴൂര്‍ മണ്ഡലം കാഞ്ഞിരപ്പള്ളിയായി രൂപാന്തരപ്പെട്ടപ്പോള്‍ പുതുതലമുറയ്‌ക്കും സഖാക്കള്‍ക്കും അഡ്വ. കടയണിക്കാട് പുരുഷോത്തമന്‍പിള്ളയെന്ന മുന്‍ എംഎല്‍എ മറക്കപ്പെട്ട ഏടാണ്.

ഗാന്ധിഭവന്‍ അന്തേവാസിയും സിപിഐയുടെ മുന്‍ റാന്നി എംഎല്‍എയുമായിരുന്ന ആര്‍. ദിവാകരന്‍ ഒരു വര്‍ഷംമുമ്പാണ് വാര്‍ദ്ധക്യത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.