കറുകച്ചാല്‍: റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ക്ക് കഴിഞ്ഞില്ലെന്ന് സുരേഷ് ഗോപി എം.പി. കാഞ്ഞിരപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍.മനോജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം കറുകച്ചാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പതു വര്‍ഷം മാറി മാറി ഭരിച്ചിട്ടും ഒന്നും നല്‍കിയില്ലാ എന്നു പറഞ്ഞാല്‍ അത് ദൈവദോഷമാകും. ഒരുപാട് അപമാനങ്ങള്‍ അവര്‍ നമുക്ക് സമ്മാനിച്ചു. അതിനാല്‍ കാഞ്ഞിരപ്പളളി നിയോജക മണ്ഡലം എന്‍ഡി എ. സ്ഥാനാര്‍ത്ഥി വി. മനോജിന് അവസരം നല്‍കൂ എന്നും സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. നേരത്തെ പൊന്തന്‍പുഴയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ മണിമല, പത്തനാട് എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7മണിയോടെ കറുകച്ചാലില്‍ സമാപിക്കുകയായിരുന്നു. ചങ്ങനാശ്ശരി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെ. ശശികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി കറുകച്ചാല്‍ പ്രസിഡന്റ് ബാലചന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
ബിഡിജെഎസ്്ജില്ലാ ട്രഷറര്‍ ഗിരീഷ് കോനാട്ട്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ മേടയ്‌ക്കല്‍, ബിഡിജെഎസ് കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍, കെ.കെ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
















