ഏറ്റുമാനൂര്‍: വിജയിച്ചുവന്നാല്‍ അയ്‌മനം പഞ്ചായത്തിലേതടക്കം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ കോളനികളുടെ വികസനത്തിനാകും മുഖ്യപരിഗണനയെന്ന് ഏറ്റുമാനൂര്‍ നിയോജക മണ്ഡലംഎന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന്‍ പറഞ്ഞു. കുടയംപടിയില്‍ പര്യടനത്തിനൊടുവില്‍ നടന്ന സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ കോളനികളുടെ ശോചനീയാവസ്ഥ ഏറെ അപലപനീമാണ്. അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ള ജീവതസൗകര്യങ്ങളും എല്ലാ കോളനികള്‍ക്കും അന്യമാണ്. വികസനപാതയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മോചനമാണ് എന്‍ഡിഎ യുടെ പ്രധാനമുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് മോന്‍ മുണ്ടയ്‌ക്കലിന് മര്‍ദ്ദനമേറ്റ സംഭവം ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. സ്വതന്ത്രവും നീതിയുക്തവുമായി ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍ എല്ലാപൗരന്മാര്‍ക്കും അവകാശമുണ്ട്. അത് ലംഘിക്കുന്നതും കൈയ്യാങ്കളിയിലൂടെയും പ്രചരണോപാധികള്‍ നശിപ്പിച്ചും എതിരാളികളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുള്ളതാണെങ്കിലും അപലപനീയമാണെന്നും എ.ജി.തങ്കപ്പന്‍ പറഞ്ഞു. എ.ജി തങ്കപ്പന്‍ അയ്‌മനം പഞ്ചായത്തിലെപര്യടനം പൂര്‍ത്തിയാക്കി. രാവിലെ 9ന് കുടമാളൂര്‍ പുളിമൂട് ജംഗഷനില്‍ നിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് കുടയംപടിയില്‍ സമാപിച്ചു. ആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍ മണ്ഡലപര്യടനം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അയ്‌മനത്ത് ഉരുത്തിരിഞ്ഞ രാഷ്‌ട്രീയ സമവാക്യം നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ യുടെ കുതിപ്പിന് കരുത്താകുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.വി ഓമനക്കുട്ടന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തുമെമ്പര്‍മാരായ ദേവകി ടീച്ചര്‍, ബിന്ദു ഹരികുമാര്‍, ജയകുമാര്‍, കുമ്മനം ഹരികുമാര്‍, ബിഡിജെഎസ് നേതാക്കളായ വി.എം ശശി, ആര്‍.രാജീവ്, സുരേഷ് വട്ടയ്‌ക്കല്‍, സജീഷ് കുമാര്‍ മണലേല്‍, ഷൈലജ രവീന്ദ്രന്‍, പി.അനില്‍കുമാര്‍, ധനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുളിഞ്ചുവട് കോളനി, കുടമാളൂര്‍, ചാത്തന്‍തറ ഗുരുമന്ദിരം, പുലിക്കുട്ടശേരി, വല്യാട്, മുട്ടേല്‍ കോളനി, പരിപ്പ് സ്‌കൂള്‍ ജംഗ്ഷന്‍, ബസ് സ്റ്റാന്റ്, വരമ്പിനകം, കാരമച്ചിറ, ഓളശ്ശക്കവല, സി.എം.എസ് സ്‌കൂള്‍ ജംഗ്ഷന്‍, ലക്ഷംവീട്, കല്ലുമട, വാഴക്കാമറ്റം കോളനി, ഇളംങ്കാവ് ക്ഷേത്രം ജംങ്ഷന്‍, പെരുമന കോളനി, അയ്‌മനം ജംങ്ഷന്‍, ചിറ്റക്കാട് കോളനി കുടയംപടി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വരവേല്‍പ്പുലഭിച്ചു. പരിപ്പില്‍ എത്തിയ സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പനെ സ്വീകരണയോഗത്തിനിടെ 96 വയസുള്ള ചെല്ലമ്മ ശിരസില്‍ കൈവച്ചനുഗ്രഹിച്ച് വിജയാശംസകള്‍ നേര്‍ന്നു.
















