കല്‍പ്പറ്റ : ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമീഷനിംഗ് ഇന്നലെ നടത്തി.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമീഷനിംഗ് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലും കല്‍പ്പറ്റ മണ്ഡലത്തിലെ കമീഷനിംഗ് കല്പ്പറ്റഎസ്.ഡി.എം. എല്‍.പി. സ്കൂളിലുമാണ് നടത്തിയത്. മാനന്തവാടി മണ്ഡലം വരണാധികാരി ശീറാംസാംബശിവറാവു, ബത്തേരി മണ്ഡലം വരണാധികാരി സി.എം. ഗോപിനാഥന്, കല്‍പ്പറ്റ മണ്ഡലം വരണാധികാരി വി. രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: