കടുത്തുരുത്തി: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനപര്യടനം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫിനെ വഴിയില്‍ തടഞ്ഞ പട്ടികജാതി യുവാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം. ഇന്നലെ ഉച്ചയോടെ ആയാംകുടി കപ്പോള ജംഗ്ഷന് സമീപമാണ് സംഭവം. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിന് നടുവിലൂടെ വാഹനം നിര്‍ത്താതെ പോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ലോക്കല്‍ പോലീസ് സ്ഥലത്തെത്തി സംഭവം ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗവും സ്ഥലത്തെത്തി. അറസ്റ്റു ചെയ്ത ഇരുപത്തഞ്ചോളം പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ഹര്‍ത്താല്‍ സംഘടനാ നേതാക്കള്‍ ആരോപിച്ചു. പ്രതികളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.
















