പത്തനംതിട്ട: തിങ്കളാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടികളെ പോളിങ് ബൂത്തുകളിലോ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും ചുമതലയിലോ നിയോഗിക്കുന്നതില്നിന്ന് പത്തനംതിട്ട ജില്ലാ കളക്റ്ററെ വിലക്കി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. മറ്റു ജില്ലകളിലെ പോളിങ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് കുട്ടികളെ നിയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ബാലാവകാശസംരക്ഷണ കമ്മീഷന് അധ്യക്ഷ ശ്രീമതി ശോഭാ കോശി, അംഗം ശ്രീമതി ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്കി.
പത്തനംതിട്ട ജില്ലയില്‍ പോളിങ് ശതമാനം കൂട്ടുന്നതിനായി ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ നിയോഗിക്കുന്നുവെന്നും വേനല്‍ക്കാലത്ത് കുട്ടികളെ പോളിങ് ബൂത്തിനു വെളിയില്‍ നിയോഗിക്കുന്നത് ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും കാട്ടി പത്തനംതിട്ട സ്വദേശി കെ.ഷാജഹാന് നല്കിയ പരാതിയിലാണ് നടപടി. ഉത്തരവിന്മേല് സ്വീകരിച്ച നടപടി 20നു മുന്‍പ് അറിയിക്കാനും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: