ആറന്മുള: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് കൊളമാപ്പൂഴിയില് ആവേശ്വോജ്വലമായ സ്വീകരണം നല്കി.
വിമാനത്താവള വിരുദ്ധ സമര നായകന്മാരിലൊരാളായ എം.ടി.രമേശിന് കോളനിവാസികള്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ബിജെപി വിമാനത്താവളത്തിന് എതിരല്ലെന്നും എന്നാല്‍ പാവപ്പെട്ട കൃഷിക്കാരന്റെ തലയില്‍ വിമാനത്താവളം കെട്ടിവെച്ച് അവരെ കുടിയൊഴിപ്പിക്കുന്നതിന് ഏതിരായാണ് സമരമുഖത്ത് നിന്നതെന്നും എം.ടി.രമേശ് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് പറഞ്ഞു. നെല്‍വയലും നീര്‍ത്തടവും നികത്തി കുടിവെള്ള ലഭ്യത ഇല്ലാതാക്കുന്ന സമീപനത്തിനെതിരേയാണ് സമരം നടത്തിയത്. കോളനികളിലേക്കുള്ള റോഡുകള്‍, സുരക്ഷിതമായ വീടുകള്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇവയ്ക്കൊന്നും പരിഹാരം കാണാന്‍ ഇരു മുന്നണികളും തയ്യാറാവുന്നില്ലെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. കോഴിപ്പാലത്തായിരുന്നു സ്ഥാനാര്‍ത്ഥിയ്ക്ക് അടുത്ത സ്വീകരണം ഒരുക്കിയിരുന്നത്. സ്ഥാനാര്‍ത്ഥിയുടെ വാഹനം കോഴിപ്പാലത്ത് എത്തുമ്പോള്‍ ഇടതു വലതു മുന്നണികളുടെ കഴിഞ്ഞകാല ദുര്‍ഭരണങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കിയ തെരുവുനാടകം സമാപിക്കാറായിരുന്നു. ഹൃസ്വവും ഉജ്വലവുമായ വാക്കുകളില്‍ തനിക്ക് നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്ര. വിളക്കുമാടം കൊട്ടാരത്തിലെ സ്വീകരണത്തിന് ശേഷം മാലക്കരയിലെത്തിയപ്പോള് ജനസഞ്ചയം വള്ളപ്പാട്ടിന്റെ അകമ്പടിയോടെ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. നിലയ്ക്കാത്ത വന്ദേമാതര ഘോഷവുമായി വന്‍ ജനാവലിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. സ്വീകരണ സ്ഥലങ്ങളില്‍ മിക്കയിടത്തും യുവതി യുവാക്കളുടെ സാന്നിദ്ധ്യം ഏറെ പ്രകടമായി. വരുംകാല തലമുറ ബിജെപിയേയും എന്‍ഡിഎയേയും പ്രതീക്ഷയര്‍പ്പിക്കുന്നതാണ് യുവജനതയുടെ സാന്നിദ്ധ്യം കാണിക്കുന്നതെന്ന് സ്ഥാനാര്ത്ഥിയെടുത്തു പറഞ്ഞു. പുതു തലമുറയ്ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുവാനും യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തൊഴില്‍ ചെയ്യുവാനുള്ള സംരംഭങ്ങള്‍ സൃഷ്ടിക്കുവാനും സ്വയംപര്യാപ്തമായ ആറന്മുളയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും മുന്നോട്ടുപോകുവാനും കഴിയണമെന്ന് എം.ടി.രമേശ് പറഞ്ഞു. നീര്‍വിളാകം , കോട്ട, ഏഴിക്കാട് കോളനി എന്നിവിടങ്ങളിലെ സ്വീകരണളോടെ ആറന്മുള പഞ്ചായത്തിലെ ഒന്നാം ഘട്ട സ്വീകരണ പര്ടയനം പൂര്‍ത്തിയാക്കി. പി.ആര്.ഷാജി, മധു, ബിന്ദുപ്രസാദ്, രാധാമണിയമ്മ, കെ.കെ.ശശി, തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
കോഴഞ്ചേരി പഞ്ചായത്തിലെ സ്വീകരണ പരിപാടി മേലുകരയില്‍ ആരംഭിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിനാക്കം കൂട്ടിയ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് എതിരാളികളുടെ അക്രമത്തിനിരയായി രക്തസാക്ഷിത്വം വഹിച്ച ചിറ്റേടത്ത് ശങ്കുപിള്ളയുടെ സ്മാരകത്തില്‍ എം.ടി.രമേശ് പുഷ്പാര്‍ച്ചന നടത്തി.
ബിജെപിദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജശേഖരന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അഗം സുമിതാ ഉദയകുമാര്‍, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് സെക്രട്ടറി ഡി.സുരേന്ദ്രന്, ബിന്ദുപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കുന്നത്തുകരയില്‍ നടന്ന സമാപനസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. അഡ്വ.ബാലകൃഷ്ണന്‍നായര്‍, നാഗേന്ദ്രഭക്തന്‍, ചന്ദ്രശേഖരപിള്ള, മനോജ്, പ്രസാദ് ആനന്ദഭവന്, ശ്രീകാന്ത്, കെ.കെ.അരവിന്ദാക്ഷന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: