Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട് പാക്കേജ് അട്ടിമറിച്ച് കര്‍ഷകരെ വഞ്ചിച്ചത് ഇടതും വലതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:29 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകരുടെ സ്വപ്ന പദ്ധതിയായ കൂട്ടനാട് പാക്കേജ് അട്ടിമറിച്ച് കര്‍ഷകരെ കണ്ണുനീര് കുടിപ്പിച്ചതില്‍ ഇടതുവലതു മുന്നണികള്‍ക്ക് തുല്യ പങ്കാണുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടനാടിന്റെ സമഗ്രവികസനത്തിനായി ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1,841 കോടിയുടെ പാക്കേജ് അനുവദിച്ചത്. 2008 ജൂലൈ 24നാണ് പാക്കേജിന് അന്തിമാംഗീകാരം നല്‍കിയത്. 2010ല്‍ കഴിഞ്ഞ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പദ്ധതി നടത്തിപ്പ് ഉദ്ഘാടനം ചെയ്തു.

തുടക്കത്തിലെ പദ്ധതി നടത്തിപ്പ് സര്‍ക്കാര്‍ അട്ടിമ റിച്ചു. മുന്‍ഗണനാ പട്ടിക ഒഴിവാക്കി പുറംബണ്ടുകളും സഹായവിതരണങ്ങളും നടത്തിയതോടെ ഇടതു സര്‍ക്കാരിന്റെ കാലത്തു തന്നെ പദ്ധതിയുടെ ദിശ തെറ്റി. മൂന്നു വര്‍ഷത്തിനകം നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി എങ്ങുമെത്താതെ അവസാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലാകട്ടെ പദ്ധതി നടത്തിപ്പ് അഴിമതിയില്‍ മുങ്ങി. ഇതുവരെ പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചത് 302 കോടിയാണ്.

ഇതില്‍ തന്നെ കോടികളുടെ അഴിമതി ആരോപണമാണുള്ളത്. കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഇറക്കിയ പാടത്തുനിന്ന് നെല്ലു കൊയ്യാന്‍ കര്‍ഷകന്‍ അമിതകൂലി നല്കി സ്വകാര്യയന്ത്രങ്ങളെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന്റെ കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ കൊയ്‌ത്തു മെതിയന്ത്രങ്ങളാണ് കര്‍ഷകര്‍ക്ക് ആശ്രയമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ പോലും ഫലപ്രദമായി നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചു.

കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ അമ്‌ളത്വം കൂടുതലാണ്. കേന്ദ്രസര്‍ക്കാരിന്റെ ‘മണ്ണറിഞ്ഞു കൃഷി ചെയ്യുക’ എന്ന പദ്ധതി ഇതു പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. ഹെക്ടറിന് 3,200 രൂപ വരെ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഹെക്ടറിന് 3,500 രൂപ വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ കേരളാ സീഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് നെല്‍വിത്ത് വാങ്ങുന്നവര്‍ക്ക് മാത്രമെ പദ്ധതി പ്രകാരം സഹായം നല്‍കുന്നുള്ളു.

ഉമ വിത്താണ് കുട്ടനാട്ടിലെ കര്‍ഷകര്‍ ഇരുപത് വര്‍ഷത്തോളമായി വ്യാപകമായി ഉപയോഗിക്കുന്നത്. കീടങ്ങള്‍ ബാധിക്കുന്നത് കൂടാതെ ഉത്പാദന ക്ഷമതയും കുറവാണ്. ഇതിന് പകരം ശ്രേയസ് എന്ന വിത്ത് പുതുതായി പുറത്തിറക്കിയെങ്കിലും, കര്‍ഷകര്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല.

സര്‍ക്കാര്‍ കൊയ്‌ത്തു മെതിയന്ത്രങ്ങള്‍ നോക്കാനാളില്ലാതെ പുറമ്പോക്ക് ഭൂമിയില്‍ തുരുമ്പെടുത്തു നശിക്കുകയാണ്. 20 ഓളം യന്ത്രങ്ങളാണ് അമ്പലപ്പുഴയ്‌ക്ക് സമീപം സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയ്‌ക്ക് പിന്നിലെ വിജനമായ പുരയിടത്തില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടും കെയ്‌ക്കോയുടേയും, ആഗ്രോ ഇന്‍ഡ്‌സ്ട്രിസിന്റേയും വര്‍ക്ക്‌ഷോപ്പുകളിലും, കളര്‍കോട്ടെ കൃഷി എന്‍ജിനിയറിങ് കേന്ദ്രത്തിലുമെല്ലാം യന്ത്രങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്.

കൃഷി വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ഉടമസ്ഥയില്‍ ജില്ലയില്‍ 154 കൊയ്‌ത്തു മെതിയന്ത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ്. ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍ നാമമാത്ര യന്ത്രങ്ങള്‍ മാത്രമാണ് വിളവെടുപ്പിനായി രംഗത്തുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.