Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സോണിയയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:02 pm IST
in Vicharam

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയുമായുള്ള 450 ദശലക്ഷം ഡോളറിന്റെ ഹെലികോപ്റ്റര്‍ കച്ചവടത്തിലെ കോഴയെപ്പറ്റിയുള്ള ഇറ്റാലിയന്‍ കോടതിയുടെ വിധിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെയും സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെയും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെയും പേരുകള്‍ പറയുന്നുണ്ട്. സോണിയാ ഗാന്ധിയായിരുന്നു ഈ ഹെലികോപ്റ്റര്‍ ഇടപാടിലെ ‘ഡ്രൈവിങ് ഫോഴ്‌സ്’ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇറ്റാലിയന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ കമ്പനിയുടെ സിഇഒയെ കോഴ നല്‍കിയതിനും കള്ളപ്പണം വെളിപ്പിച്ചതിനും ശിക്ഷിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ കോടതി വിധി എയര്‍ഫോഴ്‌സ് മേധാവി എസ്.പി. ത്യാഗിയുടെ പങ്കിനെപ്പറ്റിയും പറയുന്നു. പക്ഷേ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയുടെ കോഴയിടപാടിനെപ്പറ്റി നിശ്ശബ്ദത പാലിക്കുകയാണ്. 2010 ലാണ് യുപിഎ സര്‍ക്കാര്‍ ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയില്‍നിന്ന് വിവിഐപികളുടെ യാത്രകള്‍ക്കായി 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണയായത്. ഈ കരാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് കൊടുക്കുവാനാണ് കോഴ വാങ്ങിയത്.

പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണി ഈ കോഴയിടപാട് കൈയുംകെട്ടി നോക്കിനിന്നുവെന്നാണ് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ആരോപിക്കുന്നത്. 3600 കോടി ഡോളറിന്റെ ഈ ഇടപാടില്‍ ഭാരതത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ 15-16 ദശലക്ഷം യൂറോ (120-125 കോടി) കോഴ സ്വീകരിച്ചതായും കോടതി പറയുന്നു. ഈ ഇടപാടിന് കമ്പനിയുമായി ചര്‍ച്ച നടത്തിയത് സോണിയ ഗാന്ധിയാണ്. ഇതിലെ കമ്മീഷന്‍ ആറ് ദശലക്ഷം യൂറോ ആണ്. സോണിയ ഗാന്ധിക്ക് കോഴ നല്‍കിയെന്നും ഇത് ജനീവയിലെ സരാസിന്‍ ബാങ്കിലും സൂറിച്ചിലെ പിക്ടാക്റ്റ് ബാങ്കിലുമായി നിക്ഷേപിച്ചിരിക്കുന്നുവെന്നുമാണ് കരുതപ്പെടുന്നത്.

ഇക്കാര്യമാണ് പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ പരാമര്‍ശിച്ചത്. ”പണം കൊടുത്തവര്‍ പിടിയിലായി. പക്ഷേ പണം വാങ്ങിയവര്‍ അകത്താകാനിരിക്കുന്നേയുള്ളൂ” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇടപാടില്‍ എത്ര കമ്മീഷന്‍ പറ്റി എന്ന് ജനങ്ങളോട് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പേരുകള്‍ പുറത്തുവരുന്നത് ഭാരതത്തില്‍ നിന്നല്ല, ഇറ്റലിയില്‍ നിന്നാണെന്നും ഇറ്റലിയുമായി ബന്ധമുള്ളവര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മോദി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ബോഫോഴ്‌സ് അഴിമതിക്കേസില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ റോള്‍ പരാമര്‍ശവിധേയമായിരുന്നല്ലോ. കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമായിക്കഴിഞ്ഞു.

ഇപ്പോള്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോഴ വിഷയം രാജ്യസഭയില്‍ ഉയര്‍ത്തിയ സുബ്രഹ്മണ്യന്‍ സ്വാമി എംപിയും പറഞ്ഞത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ കോടികള്‍ കോഴവാങ്ങി അത് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ് എന്നാണ്. വിദേശബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തുകൊണ്ടുവരും എന്ന മന്‍മോഹന്‍ സിങ്ങിന്റെ വാക്ക് വീണ്‍വാക്കായതിന്റെ കാരണവും ഇതുതന്നെയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതാക്കളെക്കാള്‍ അഴിമതി കാര്യത്തില്‍ മിടുക്കരാണെന്നാണ് വര്‍ത്തമാന സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന യുപിഎ സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ അഴിമതി നടത്തിയപ്പോള്‍ ഇവിടെ പട്ടാപ്പകലും അഴിമതി നടത്തുന്നു എന്ന് മോദി പറഞ്ഞു.

ബംഗാളില്‍ ഇടതു-വലതു പക്ഷങ്ങള്‍ തമ്മില്‍ ദോസ്തിയാണെങ്കില്‍ കേരളത്തില്‍ ഗുസ്തിയാണെന്നും മോദി പറയുകയുണ്ടായി. എല്‍ഡിഎഫും യുഡിഎഫും പരസ്പരം അഴിമതികള്‍ മൂടിവെച്ച് അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയമാണ് കളിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. പോലീസ് പരേഡുപോലെ ലെഫ്റ്റ്-റൈറ്റ് ഭരണമാണ് ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും കേരളത്തില്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലമാണ് കഴിഞ്ഞ 60 വര്‍ഷമായി കേരളം നിന്നനില്‍പ്പില്‍തന്നെ നില്‍ക്കുന്നത്. ഈ രണ്ടുപക്ഷത്തുനിന്നും മാറിയാലേ കേരളത്തില്‍ വികസനം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വികസനപാതയിലെത്താന്‍ ബിജെപിയെ ഭരണത്തിലേറ്റിയാലേ സാധ്യമാകൂവെന്നും കേരളത്തിന്റെ ഭാവി രചിക്കണമെങ്കില്‍ ബിജെപി ഭരണത്തിലേറണമെന്നും പറഞ്ഞ നരേന്ദ്രമോദി, കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തില്‍ കേരളത്തിന് സ്ഥാനമുണ്ടെന്നും പറയുകയുണ്ടായി. ബോഫോഴ്‌സ് മുതല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വരെ കോണ്‍ഗ്രസ് അഴിമതി നടത്തിയപ്പോള്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണികളും തങ്ങള്‍ക്കാവുന്നവിധം അഴിമതികള്‍ നടത്തുകയായിരുന്നു. ഈ രണ്ടുമുന്നണികള്‍ക്കും ഇനി ഇതിനുള്ള അവസരം നല്‍കാതിരിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ പഠിപ്പിക്കുമെന്ന് കരുതാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

India

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.